നാപ്പോളിയോട് സമനില; പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിനായി ലിവര്‍പൂള്‍ കാത്തിരിക്കണം


1 min read
Read later
Print
Share

നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് നാപ്പോളിക്കെതിരേ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യത തുലാസില്‍.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളില്‍ മുന്നിലെത്തിയ നാപ്പോളിക്കെതിരേ 65-ാം മിനിറ്റില്‍ ഡിയാന്‍ ലോവ്‌റെനിലൂടെ ചെമ്പട സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരം നിര്‍ണായകമായി.

നാപ്പോളിയുടെ മൈതാനത്തു നടന്ന ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു. റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഡിസംബര്‍ 10-നാണ് ലിവര്‍പൂളിന്റെ അവസാന ഗ്രൂപ്പ് മത്സരം.

ഗ്രൂപ്പ് ഇയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. ഒരു പോയന്റ് മാത്രം പിന്നിലാണ് നാപ്പോളി. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിന് അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുണ്ട്.

Content Highlights: UEFA Champions League Liverpool's Last 16 Qualification on Hold

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram