ചാമ്പ്യന്‍സ് ലീഗ്; ആദ്യപാദ സെമിയില്‍ അയാക്‌സിന് വിജയം


1 min read
Read later
Print
Share

ലണ്ടണ്‍: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിന് വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 1-0 ത്തിനാണ് അയാക്‌സ് മലര്‍ത്തിയടിച്ചത്.

അയാക്‌സിന് വേണ്ടി 15-ാം മിനിറ്റില്‍ മധ്യനിര താരം ഡോണി വാന്‍ ഡെ ബീക് ആണ് നിര്‍ണായക ഗോള്‍ നേടിയത്. തുടര്‍ന്ന് ടോട്ടനം നടത്തിയ മുന്നേറ്റങ്ങളെ അയാക്‌സ് പണിപ്പെട്ട് തടഞ്ഞു നിര്‍ത്തി. രണ്ടാം പകുതിയില്‍ അയാക്‌സിന്റെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തുപോയി.

കളിക്കിടെ ആദ്യ പകുതിയില്‍ ടോട്ടനത്തിന്റെ ജാന്‍ വര്‍ടൊങ്കന്‍ സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. വീണ്ടും കളത്തിലിറങ്ങിയ വര്‍ടൊങ്കന് പക്ഷെ തുടരാന്‍ സാധിച്ചില്ല. അവശതയെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു.

പകരക്കാരനായി വന്ന സിസ്സോക്കൊ ടോട്ടനത്തിന്റെ മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്തി. എങ്കിലും ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞതോടെ സെമി ഫൈനലില്‍ അയാക്‌സിന് മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്.

അയാക്‌സ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവെന്റസിനെയും മറികടന്നാണ് സെമി ഫൈനലില്‍ കടന്നത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ടോട്ടനം സെമിയിലെത്തിയത്.

Content Highlights: UEFA Champions League; Ajax claim impressive first-leg victory at Tottenham

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram