ജനീവ: ടുണീഷ്യയും തുര്‍ക്കിയും തമ്മില്‍ നടന്ന സൗഹൃദ മത്സരം സാക്ഷിയായത് അതിനാടകീയതയ്ക്ക്. ഇഞ്ചുറി ടൈം ഗോളും ഗ്രൗണ്ട് ആരാധകര്‍ കൈയടക്കുന്നതും കണ്ട മത്സരത്തില്‍ തുര്‍ക്കി ക്യാപ്റ്റന്‍ ചെങ്ക് ടൗസണ്‍്ത ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.
മത്സരം നടക്കുന്നതിനിടെ ഗാലറിയിലുണ്ടായ തന്റെ പിതാവിനെ ആരാധകര്‍ ആക്രമിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് എവര്‍ട്ടണ്‍ സ്‌ട്രൈക്കര്‍ കൂടിയായ ചെങ്ക് ടൗസണ്‍ന്റെ നിയന്ത്രണം വിട്ടത്. ഗാലറിയില്‍ ടൗസന്റെ പിതാവിനടുത്ത് ഉണ്ടായിരുന്ന ആരാധകന്‍ ഗ്രൗണ്ടിലേക്ക് തീപന്തം വലിച്ചെറിയാന്‍ ശ്രമിച്ചത് ടൗസണ്‍ന്റെ പിതാവ് തടയുകയായിരുന്നു. എന്നാല്‍ അത് ആരാധകന്‍ തന്റെ പിതാവിനെ അക്രമിച്ചതാണെന്ന് ടൗസണ്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഗാലറിയിലേക്ക് കയറാന്‍ ശ്രമിച്ച ടൗസണ്‍ ആരാധകനെ കഴുത്തുറക്കുമെന്ന് ആംഗ്യം കാണിച്ചു. ഇതോടെ തുര്‍ക്കി ക്യാപ്റ്റനെ ചുവപ്പ് കാര്‍ഡ് കാട്ടി റഫറി പുറത്താക്കുകയായിരുന്നു.
ഇരുടീമിലേയും കളിക്കാര്‍ ചേര്‍ന്നാണ് ടൗസണെ പിടിച്ചുവെച്ചത്. എന്നിട്ടും രോഷം അടങ്ങിയല്ല. 60-ാം മിനിറ്റിലായിരുന്നു ഈ സംഭവമെല്ലാം അരങ്ങേറിയത്. മത്സരം ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞു. ടൗസണിനെതിരെ തുര്‍ക്കി ഫുട്‌ബോള്‍ അസോസിയേഷനും ശിക്ഷാനടപടി സ്വീകരിക്കാന്‍ സാധ്യയതുണ്ട്.
Content Highlights: Turkey's Cenk Tosun shown red card after fighting with spectator