മഡ്രിഡ്: യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ പോരാട്ടവേദിയായ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന് ചൊവ്വാഴ്ച അരങ്ങുണരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യദിനം 16 ടീമുകള്‍ കളത്തിലിറങ്ങും.
ബാഴ്സലോണ, ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍, ടോട്ടനം, പി.എസ്.ജി, അത്ലറ്റിക്കോ മഡ്രിഡ്, നാപ്പോളി, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍ ഉദ്ഘാടനദിനം കളത്തിലിറങ്ങും.
ലിവര്‍പൂള്‍-പി.എസ്.ജി, ഇന്റര്‍മിലാന്‍-ടോട്ടനം, അത്ലറ്റിക്കോ-മൊണാക്കോ എന്നിവയാണ് ആദ്യദിനത്തിലെ വമ്പന്‍ പോരാട്ടങ്ങള്‍.
ബാഴ്സലോണയ്ക്ക് പി.എസ്.വി.യും, ഡോര്‍ട്ട്മുണ്‍ഡിന് ക്ലബ്ബ് ബ്രഗ്ഗുമാണ് എതിരാളികള്‍. നാപ്പോളി റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടുമ്പോള്‍ ഷാല്‍ക്കെ പോര്‍ട്ടോക്കെതിരേ കളിക്കും. തുര്‍ക്കി ക്ലബ്ബ് ഗലാറ്റസറയും ലോക്കോമോട്ടീവ് മോസ്‌കോയും തമ്മിലാണ് മറ്റൊരു പോരാട്ടം.
അരങ്ങേറ്റം കുറിക്കാന്‍ മൂന്ന് ക്ലബ്ബുകള്‍
പതിവുപോലെ 32 ടീമുകള്‍ എട്ടു ഗ്രൂപ്പുകളിലായി പോരാടും.
അടുത്തവര്‍ഷം ജൂണ്‍ ഒന്നിന് അത്ലറ്റിക്കോ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ മെട്രോപോളിറ്റാനോയില്‍ വെച്ചാണ് ഫൈനല്‍.
സ്വിസ് ക്ലബ്ബ് യങ് ബോയ്സ്, ബുണ്ടസ് ലിഗയില്‍നിന്നുള്ള ഹോഫെന്‍ഹെയിം, സെര്‍ബിയന്‍ ക്ലബ്ബ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നിവര്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടും.
ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ
അത്ലറ്റിക്കോ മഡ്രിഡ്, ഡോര്‍ട്ട്മുണ്‍ഡ്, മൊണാക്കോ, ക്ലബ്ബ് ബ്രഗ്
ഗ്രൂപ്പ് ബി
ബാഴ്സലോണ, ടോട്ടനം, പി.എസ്.വി, ഇന്റര്‍മിലാന്‍
ഗ്രൂപ്പ് സി
പി.എസ്.ജി, നാപ്പോളി, ലിവര്‍പൂള്‍, റെഡ്സ്റ്റാര്‍
ഗ്രൂപ്പ് ഡി
ലോക്കോമോട്ടീവ് മോസ്‌കോ, പോര്‍ട്ടോ, ഷാല്‍ക്കെ, ഗാലറ്റസാര.
ഗ്രൂപ്പ് ഇ
ബയറണ്‍ മ്യൂണിക്, ബെന്‍ഫിക്ക, അയാക്‌സ്, എ.ഇ.കെ. ആതന്‍സ്
ഗ്രൂപ്പ് എഫ്
മാഞ്ചെസ്റ്റര്‍ സിറ്റി, ഷാക്തര്‍ ഡോണെറ്റ്സ്‌ക്, ലിയോണ്‍, ഹോഫെന്‍ഹെയിം
ഗ്രൂപ്പ് ജി
റയല്‍ മഡ്രിഡ്, എ.എസ്. റോമ, സി.എസ്.കെ.എ. മോസ്‌കോ, വിക്ടോറിയ പ്ലാസെന്‍
ഗ്രൂപ്പ് എച്ച്
യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, വലന്‍സിയ, യങ് ബോയ്സ്
Content Highlights: The Champions League starts today