ഗോളാഘോഷം അതിരുകടന്നു; അര്‍ജന്റീന താരത്തിന്റെ മൂക്കിന്റെ പാലം തകര്‍ന്നു


1 min read
Read later
Print
Share

സ്വാന്‍സി സിറ്റിയുടെ പ്രതിരോധ താരം ഫെഡറിക്കോ ഫെര്‍ണാണ്ടസിന് ഗോളാഘോഷത്തിനിടെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു.

ലണ്ടന്‍: ഫുട്‌ബോളിനിടെ അപകടങ്ങളുണ്ടാകുന്നത് സാധാരണമാണ്. എതിര്‍ താരവുമായി കൂട്ടിയിടിച്ചും അല്ലാതെയും പല തരത്തിലും അപകടങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഗോള്‍നേട്ടം ആഘോഷിക്കുന്നതിനിടെ താരങ്ങള്‍ക്ക് പരിക്ക് പറ്റിയാലോ? ആവേശം കൂടിപ്പോയാല്‍ അങ്ങനെയും പരിക്കേല്‍ക്കും.

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളും സ്വാന്‍സി സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനിടെ സംഭവിച്ചത് അങ്ങനൈയൊരു അപകടമാണ്. സ്വാന്‍സി സിറ്റിയുടെ പ്രതിരോധ താരം ഫെഡറിക്കോ ഫെര്‍ണാണ്ടസിന് ഗോളാഘോഷത്തിനിടെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു.

മത്സരത്തിന്റെ 45-ാം മിനിറ്റില്‍ സ്വാന്‍സി സിറ്റി താരം ആല്‍ഫി മേസന്‍ ലിവര്‍പൂളിന്റെ വല ചലിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആഘോഷവും തുടങ്ങി. അതിനിടയില്‍ ഫെര്‍ണാണ്ടസിന്റെ മൂക്ക് ആല്‍ഫിയുടെ തലയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ അര്‍ജന്റീനന്‍ താരത്തിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. തുടര്‍ന്ന് ഫെര്‍ണാണ്ടസിന് പ്രാഥമിക ചികിത്സ നല്‍കി.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കരുത്തരായ ലിവര്‍പൂളിനെതിരെ ഗോള്‍ നേടിയത് ലീഗിലെ അവസാന സ്ഥാനക്കാരായ സ്വാന്‍സിയെ സംബന്ധിച്ച് ആവേശ നിമിഷമായിരുന്നു. ആ ഒരൊറ്റ ഗോളിന് അവര്‍ ലിവര്‍പൂളിനെ തോല്‍പ്പിക്കുകയും ചെയ്തു.

Content Highlights: Swansea defender Federico Fernandez left bloodied after suffering suspected broken nose

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram