ലണ്ടന്‍: ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന് ടോട്ടനം ഹോട്‌സ്പറിന്റെ ഏഷ്യന്‍ താരം സണ്‍ ഹ്യൂങ് മിന്‍. ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രെയ്ഡിനെതിരേ ഇരട്ട ഗോള്‍ നേടിയിട്ടും ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നാണ് സണ്‍ എല്ലാവര്‍ക്കും മാതൃകയായത്.
ഞായറാഴ്ച്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സണ്‍, എവര്‍ട്ടണ്‍ന്റെ ആന്ദ്രെ ഗോമസിനെ ഫൗള്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഗോമസിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയും സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.
റെഡ് സ്റ്റാറിനെതിരേ ഗോളാഘോഷം ഒഴിവാക്കി ഇതിനുള്ള പ്രായശ്ചിത്തം ചെയ്യുകയായിരുന്നു സണ്‍. ഗോളടിച്ചപ്പോള്‍ ക്യാമറക്ക് മുന്നില്‍ വന്ന് കൈ കൂപ്പി സണ്‍ ഗോമസിനോട് മാപ്പ് പറഞ്ഞു. 57, 61 മിനിറ്റുകളിലാണ് സണ്‍ ഗോള്‍ നേടിയത്. മത്സരത്തില്‍ 4-0ത്തിന് ടോട്ടനം വിജയിച്ചു.
Content Highlights: Son Heung min Says Sorry Again After Scoring in UEFA Champions League For Andre Gomes Injuy