മാഡ്രിഡ്: ലയണല്‍ മെസ്സി പുറത്തിരുന്നപ്പോള്‍ കോപ്പ ഡെല്‍ റേ കപ്പിന്റെ ആദ്യപാദത്തില്‍ സെവിയ്യയ്ക്കെതിരേ ബാഴ്സലോണയ്ക്ക് തോല്‍വി.
സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെവിയ്യ, ബാഴ്‌സയെ അട്ടിമറിച്ചത്.
58-ാം മിനിറ്റില്‍ പാബ്ലോ സറാബിയ, 76-ാം മിനിറ്റില്‍ വിസ്സാം ബെന്‍ യെഡര്‍ എന്നിവരാണ് സെവിയ്യയുടെ ഗോളുകള്‍ നേടിയത്.
ബാഴ്സയ്ക്കായി പുതുതായി ടീമിലെത്തിയ കെവിന്‍ പ്രിന്‍സ് ബോട്ടെങ്ങ് കളത്തിലിറങ്ങി. ലയണല്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച കോച്ച് വാല്‍വെര്‍ദേയുടെ നീക്കം പാളുന്നതാണ് കളിയിലുടനീളം കണ്ടത്. ലൂയി സുവാരസിനെയും കുടീഞ്ഞ്യോയേയും പിന്നീട് കളത്തിലിറക്കിയെങ്കിലും വൈകിപ്പോയിരുന്നു.
ബാഴ്‌സയുടെ മൈതാനത്ത് ജനുവരി 30-നാണ് രണ്ടാംപാദ മത്സരം.
Content Highlights: Sevilla stun holders Barcelona in Copa del Rey quarterfinals