സെവിയ്യ: റയല്‍ വയ്യാഡോളിഡിനെതിരായ ഒരു ഗോള്‍ ജയത്തോടെ സ്പാനിഷ് ലീഗില്‍ വമ്പന്‍മാരായ ബാഴ്സലോണയെ മറികടന്ന് സെവിയ്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
ശനിയാഴ്ച നടന്ന അത്‌ലറ്റിക്കോ മാഡ്രിഡ്-ബാഴ്സലോണ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെ വയ്യാഡോളിഡിനെതിരേ ജയിച്ചാല്‍ സെവിയ്യക്ക് ഒന്നാമതെത്താമെന്ന സ്ഥിതി വന്നു. പോര്‍ച്ചുഗീസ് താരം ആ്രേന്ദ സില്‍വയുടെ ഗോളില്‍ സെവിയ്യ, വയ്യാഡോളിഡിനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. സില്‍വയുടെ എട്ടാം ലീഗ് ഗോളായിരുന്നു ഇത്. വ്യാഴാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിനു ശേഷം ഡിസംബര്‍ രണ്ട് ഞായറാഴ്ച ആല്‍വസിനെതിരെയാണ് സെവിയ്യയുടെ അടുത്ത ലീഗ് മത്സരം.
13 മത്സരങ്ങള്‍ കളിച്ച സെവിയ്യക്ക് ഇപ്പോള്‍ 26 പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്ക് 25 പോയിന്റാണുള്ളത്. 24 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്. ഐബറിനോട് പരാജയപ്പെട്ട യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 20 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ്.
Content Highlights: sevilla overtake barcelona to go top in la liga