പാരിസ്: ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് വിട്ട് പി.എസ്.ജിയിലേക്കു പോയ ഇതിഹാസതാരം ജിയാന്‍ ലൂജി ബഫണിന് അവിടെ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് റിപ്പോര്‍ട്ട്. കരിയറില്‍ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് 40-ാം വയസില്‍ അദ്ദേഹം പി.എസ്.ജിയില്‍ ചേര്‍ന്നത്.
എന്നാല്‍ പി.എസ്.ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാകുക എന്നത് ബഫണിനെ സംബന്ധിച്ച് കടുകട്ടിയായേക്കും. ആരാണ് പി.എസ്.ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാകുകയെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോച്ച് തോമസ് ടുക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബഫണൊപ്പം ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗം അല്‍ഫോണ്‍സ് ആറിയോള, ജര്‍മനിയുടെ കെവിന്‍ ട്രാപ്പ്, സെബാസ്റ്റ്യന്‍ സിബോയിസ്, റെമി ദെഷാംപ്‌സ് എന്നീ ഗോള്‍കീപ്പര്‍മാരാണ് ഇപ്പോള്‍ പി.എസ്.ജിയിലുള്ളത്. ബഫണ്‍ ഉള്‍പ്പെടെ ഇവരാരും തന്നെ ടീമിലെ സ്ഥാനത്തിനായി മത്സരിക്കാന്‍ ഭയക്കുന്ന കൂട്ടത്തിലല്ലെന്നും ടുക്കല്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള മത്സരമാണ് ടീമിലെ എല്ലാ പൊസിഷനുകളിലും താന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എസ്.ജിയുടെ അന്തിമ ഇലവനില്‍ ഇടംനേടാന്‍ ബഫണ്‍ നന്നായി പ്രയത്‌നിക്കേണ്ടിവരുമെന്നാണ് തോമസ് ടുക്കലിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. പി.എസ്.ജിയിലെ ബഫണിന്റെ തുടക്കവും അത്ര സുഖകരമായിരുന്നില്ല. ബയറന്‍ മ്യൂണിക്കിനും ആഴ്‌സണലിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങളിലായി നാലു പന്തുകളാണ് അദ്ദേഹത്തെ മറികടന്ന് വലയില്‍ കറിയത്.
''24 വര്‍ഷം നീണ്ട എന്റെ കരിയറില്‍ ആരും എനിക്ക് ഒന്നാം നമ്പര്‍ ജഴ്‌സി വെച്ചുനീട്ടിയിട്ടില്ല. കഠിനമായ പരിശീലനത്തിലൂടെ യോഗ്യത അനുസരിച്ചു തന്നെയാണ് ടീമിലേക്ക് ഇത്രയും നാള്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഞാന്‍ ഇനിയും അത് തുടരുക തന്നെ ചെയ്യും. ടീമിലെ മറ്റ് ഗോള്‍കീപ്പര്‍മാരുടെ കഴിവ് മെച്ചപ്പെടുത്താനും ശ്രമിക്കും'', ബഫണ്‍ വ്യക്തമാക്കി.
പതിനേഴ് സീസണുകളില്‍ യുവെന്റസിന്റെ ഗോള്‍വലകാത്ത ബഫണ്‍ ഈ വര്‍ഷമാണ് പി.എസ്.ജിയിലേക്ക് മാറിയത്. 655 മത്സരങ്ങള്‍ യുവെയ്ക്കായി കളിച്ചു. 19 കിരീടങ്ങളില്‍ അവര്‍ക്കൊപ്പം പങ്കാളിയായി. ഇതില്‍ ഒമ്പത് സീരി എ കിരീടങ്ങളും ഉള്‍പ്പെടും. സീരി എ എയില്‍ 974 മിനിറ്റ് ഗോള്‍ വഴങ്ങാതെനിന്നെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 292 ക്ലീന്‍ ഷീറ്റുകളും സ്വന്തമാക്കി.
Content Highlights: say i'm your no1 goalkeeper buffon faces fight at psg