ആഴ്സണലിനെയും വീഴ്ത്തി, ലിവര്‍പൂള്‍ ലീഡ് തുടരുന്നു


മുഹമ്മദ് സലയുടെ ഇരട്ടഗോളിന്റെ ബലത്തിലാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെ മുട്ടുകുത്തിച്ചത്.

ലണ്ടന്‍: ആഴ്‌സണലിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ് തുടരുന്നു. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ലിവര്‍പൂള്‍ ഇപ്പോള്‍ ഒന്‍പത് പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡുണ്ട് അവര്‍ക്ക്.

മുഹമ്മദ് സലയുടെ ഇരട്ടഗോളിന്റെ ബലത്തിലാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെ മുട്ടുകുത്തിച്ചത്. 49, 58 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകള്‍. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യഗോള്‍. നാല്‍പത്തിയൊന്നാം മിനിറ്റില്‍ ജോയല്‍ മാറ്റിപിന്റെ ഹെഡ്ഡറിലൂടെയാണ് ലിവര്‍പൂള്‍ ആദ്യം മുന്നിലെത്തിയത്. പിന്നീടായിരുന്നു ഉജ്വല ഫോമില്‍ ആക്രമിച്ചുകളിച്ച സലയുടെ രണ്ടാം പകുതിയിലെ ഡബിള്‍. എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ലൂക്കാസ് ടൊറെയ്‌റ ആഴ്‌സണലിനുവേണ്ടി ഒരു ഗോള്‍ മടക്കി. ആന്‍ഫീല്‍ഡില്‍ ഇത് ആഴ്‌സണലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ലിവര്‍പൂളാവട്ടെ പ്രീമിയര്‍ ലീഗില്‍ നേടുന്ന തുടര്‍ച്ചയായ പന്ത്രണ്ടാം ജയവും.

ഈ സീസണില്‍ നോര്‍വിച്ചിനെയും സൗത്താംപ്ടണെയുമാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ ന്യൂകാസിലിനെയും രണ്ടാം മത്സരത്തില്‍ ബേണ്‍ലിയെയും തോല്‍പിച്ചിരുന്നു ആഴ്‌സണല്‍.

Content Highlights: Salah Scored double as Liverpool Beats Arsenal to top EPL Table

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram