മിലാൻ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ ടൊറിനോയോട് സമനില കൊണ്ട് തടിതപ്പി യുവന്റസ്. പതിനെട്ടാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ എണ്‍പത്തിനാലാം മിനിറ്റില്‍ തിരിച്ചടിച്ചാണ് റൊണാള്‍ഡോ ടീമിനെ രക്ഷിച്ചത്. ഈ സമനിലയില്‍ നിന്ന് ലഭിച്ച ഒരു പോയിന്റിന്റെ ബലത്തിലാണ് അവര്‍ ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
യുവന്റസിന് 35 കളികളില്‍ നിന്ന് 89 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നെപ്പോളിക്ക് 70 പോയിന്റുണ്ട്.
പതിനെട്ടാം മിനിറ്റില്‍ ലൂക്കിച്ചാണ് ടോറിനോയ്ക്കുവേണ്ടി ലീഡ് നേടിയത്. മിഡ്ഫീല്‍ഡര്‍ മിരാലെന്‍ പ്യാനിച്ചിന്റെ പിഴവില്‍ നിന്നാണ് ലൂക്കിച്ച് ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ പലതവണ യുവന്റസ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരുപത്തിനാല് വര്‍ഷത്തിനുശേഷം ടോറിനോ യുവന്റസിനെതിരേ ജയം നേടുമെന്ന് കരുതിയിരുന്നെങ്കിലും അവസാന വിസിലിന് എണ്‍പത്തിനാല് മിനിറ്റ് മാത്രം ശേഷിക്കെ റൊണാള്‍ഡോ ലക്ഷ്യം കണ്ടു.
ലിയനാര്‍ഡോ സ്പിന്നാസോലയുടെ ക്രോസ് ഹെഡ്ഡ് ചെയ്താണ് ക്രിസ്റ്റിയാനോ രക്ഷകനായത്. ടോറിനോ 57 പോയിന്റുമായി ആറാം സ്ഥാനത്താണ്.
Content Highlights: Ronaldo equaliser prevents victory for Torino in Italian Seria A Juventus