മാഡ്രിഡ്: പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തില്‍ റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ച് എ.എസ്. റോമ. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു റോമയുടെ ജയം.
റയലിനുവേണ്ടി മാഴ്‌സെലോയും കാസെമിരോയും ഗോള്‍ നേടിയപ്പോള്‍ ഡീഗോ പെറോട്ടിയും എഡിന്‍ സെക്കോയുടെയും വകയായിരുന്നു റോമയുടെ ഗോളുകള്‍. ഷൂട്ടൗട്ടില്‍, പകരക്കാരനായി ഇറങ്ങിയ ഗരെത്ത് ബെയ്ല്‍ ലക്ഷ്യം കണ്ടെങ്കിലും റെഗ്യുലര്‍ ടൈമില്‍ ഗോള്‍ നേടിയ മാഴ്‌സലോയ്ക്ക് ഷൂട്ടൗട്ടില്‍ പിഴച്ചു.
ലാ ലീഗയില്‍ ശനിയാഴ്ച സെല്‍റ്റ വിഗോയ്‌ക്കെതിരേയാണ് റയലിന്റെ ആദ്യ മത്സരം. അന്നു തന്നെ ബാഴ്‌സ അത്‌ലറ്റിക്കോ ബില്‍ബാവോയെയും നേരിടും.
Content Highlights: Roma beat Real Madrid in Friendly Football Match Gareth Bale scores in shootout