ബെന്‍സേമയ്ക്ക് ഇരട്ട ഗോള്‍ ഐബറിനെ തകര്‍ത്ത് റയല്‍


1 min read
Read later
Print
Share

എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം

മാഡ്രിഡ്: ലാ ലിഗയിലെ എവേ മത്സരത്തില്‍ ഐബറിനെതിരേ തകര്‍പ്പന്‍ ജയവുമായി റയല്‍ മാഡ്രിഡ്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

കരീം ബെന്‍സേമ ഇരട്ടഗോളുകളുമായി തിളങ്ങി. 17-ാം മിനിറ്റില്‍ ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചു. 20-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സെര്‍ജിയോ റാമോസ് റയലിന്റെ ലീഡുയര്‍ത്തി. 29-ാം മിനിറ്റലും റയലിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ബെന്‍സേമ തന്റെ രണ്ടാം ഗോള്‍ നേടി.

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആദ്യ പകുതി അവസാനിപ്പിച്ച റയലിനായി 61-ാം മിനിറ്റില്‍ ഫെഡ്‌റിക്കോവാല്‍വെര്‍ദെ ഗോള്‍പട്ടിക തികച്ചു. 12 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുള്ള റയല്‍ പോയന്റ് പട്ടികയില്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയ്ക്കു പിന്നില്‍ രണ്ടാമതാണ്.

Content Highlights: Real Madrid cruised past Eibar to remain level on points with Barcelona

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram