മാഡ്രിഡ്: വാലറ്റക്കാരായ ലെഗാനസിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലാലീഗയില്‍ രണ്ടാം സ്ഥാനത്തെത്തി.
മടക്കമില്ലാത്ത അഞ്ചു ഗോളിനായിരുന്നു ലെഗാനസിന്റെ ജയം. പകുതി സമയത്ത് അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് മുന്നിലായിരുന്നു. റയലിനുവേണ്ടി സില്‍വ ഡി ഗോസ് (7), ടോണി ക്രൂസ് (8), ക്യാപ്റ്റന്‍ സെര്‍ജി റാമോസ് (24 പെനാല്‍റ്റി), കരിം ബെന്‍സേമ (69 പെനാല്‍റ്റി), ലൂക്ക യോവിച്ച് എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
ഇതോടെ പത്ത് കളികളില്‍ നിന്ന് 21 പോയിന്റുമായി റയല്‍ ഗ്രാനഡയെ പിന്തള്ളി ബാഴ്‌സയ്ക്ക് പിറകില്‍ രണ്ടാമതെത്തി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട ഗ്രാനഡയ്ക്ക് പത്ത് കളികളില്‍ നിന്ന് ഇരുപത് പോയിന്റാണുള്ളത്. നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്കും ഇരുപത് പോയിന്റുണ്ട്.
എട്ടം തോല്‍വി ഏറ്റുവാങ്ങിയ ലെഗാനസ് പതിനൊന്ന് കളികളില്‍ നിന്ന് അഞ്ചു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്.
Content Highlights: Real Madrid Beats Leganes in Spanish Laliga Barcelona