ബാഴ്‌സലോണ: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കുട്ടീന്യോയെ ബാഴ്‌സലോണയില്‍ നിന്ന് വന്‍ തുകയ്ക്ക് വാങ്ങാൻ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജി വാങ്ങാനൊരുങ്ങുന്നു. ജനവരിയില്‍ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സയിലെത്തിയ കുട്ടീന്യോയ്ക്കായി 270 മില്യന്‍ യൂറോ (ഏകദേശം 2200 കോടി രൂപ)യാണ് പി.എസ്ജി. വാഗ്ദാനം ചെയ്തിരിക്കുന്നത്.
പി.എസ്.ജി താരവും ദേശീയ ടീമിലെ സഹതാരവുമായ നെയ്മറുടെ പ്രേരണയിലാണ് പി.എസ്.ജി. കുട്ടീന്യോയെ ടീമിലെടുക്കനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് ദിനപത്രമായ മുന്‍ഡോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം കുട്ടീന്യോയെ വിട്ടുകൊടുക്കാന്‍ ബാഴ്‌സലോണയ്ക്ക് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ഇപ്പോള്‍ പി.എസ്.ജി.ഓഫര്‍ ചെയ്തിട്ടുള്ള ഓഫര്‍ അപര്യാപ്തമാണെന്നും 400 മില്യന്‍ ഡോളറെങ്കിലും ലഭിച്ചാലെ ഇക്കാര്യം പരിഗണിക്കൂ എന്നുമാണ് ബാഴ്‌സയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ജനുവരിയില്‍ ബാഴ്‌സയിലെത്തിയ ശേഷം കുട്ടീന്യോ 22 മത്സരങ്ങളില്‍ നിന്നായി 10 ഗോളുകള്‍ നേടിയിട്ടുണ്ട്. ആറു ഗോളുകള്‍ അദ്ദേഹം വഴിയൊരുക്കയും ചെയ്തിട്ടുണ്ട്.
Content Highlights: PSG launch stunning £238m bid for Philippe Coutinho