പാരീസ്: തുടര്‍ച്ചയായ നാലാം തവണയും പി.എസ്.ജി.ക്ക് ഫ്രഞ്ച് ലീഗ് കപ്പ്. ഫൈനലില്‍ മൊണാക്കോയെ 4-1 ന് തകര്‍ത്തുവിട്ടാണ് കിരീടത്തില്‍ മുത്തമിട്ടത്. എഡിന്‍സന്‍ കവാനി ഇരട്ടഗോള്‍ നേടിയപ്പോള്‍ ജൂലിയന്‍ ഡ്രാസ്ലറും എയ്ഞ്ചല്‍ ഡി മരിയയും ടീമിനായി സ്‌കോര്‍ ചെയ്തു. തോമസ് ലീമറാണ് മൊണാക്കോയുടെ ആശ്വാസഗോള്‍ നേടിയത്.
2012 ല്‍ സെന്റ് എറ്റീനോട് ക്വാര്‍ട്ടറില്‍ തോറ്റതിനുശേഷം പി.എസ്.ജി. ലീഗ് കപ്പില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ജയം രണ്ട് രീതിയില്‍ പി.എസ്.ജി.ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
ലീഗ് വണ്ണില്‍ മൂന്ന് പോയന്റ് മാത്രം മുന്നിലുള്ള മൊണാക്കോയെ തോല്‍പ്പിച്ചതോടെ കിരീടപോരാട്ടത്തില്‍ ടീമിന് മാനസികാധിപത്യം ലഭിക്കും. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബാഴ്സലോണയില്‍ നിന്നേറ്റ 6-1 ന്റെ തോല്‍വി മറക്കാനും കിരീടവിജയം ഉപകരിക്കും.
Retour sur une soirée victorieuse ponctuée par un nouveau sacre en @CoupedelaLigue !
#ParisEstMagiquepic.twitter.com/B1FmrsR208
— PSG Officiel (@PSG_inside) April 2, 2017