കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ലോറിസ് കാരിയസിന് വധഭീഷണിയും സമൂഹമാധ്യമങ്ങളില്‍ അസഭ്യവര്‍ഷവും. സംഭവം പോലീസിന്റെ അന്വേഷണത്തിലാണ്. ഫൈനലില്‍ കാരിയസിന്റെ രണ്ടു പിശകുകളിലൂടെ ലിവര്‍പൂളിന് നഷ്ടമായത് കീരിടമാണ്. മത്സരം ശേഷം കണ്ണീരോടെ വികാരനിര്‍ഭനനായാണ് കാരിയസ് കളംവിട്ടത്.
മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വിജയിച്ച് കിരീടംചൂടിയത്. കരീം ബെന്‍സിമ നേടിയ ആദ്യ ഗോളും ഗരെത് ബെയ്ല്‍ നേടിയ അവസാന ഗോളും കാരിയസിന്റെ പിഴവിലൂടെയാണ് പിറന്നത്.
ലിവര്‍പൂള്‍ താരങ്ങള്‍ക്കായി ബോക്‌സില്‍ നിന്ന് കാരിയസ് എറിഞ്ഞ പന്ത് മുന്നില്‍ നിന്നിരുന്ന ബെന്‍സിമയുടെ കാലില്‍ തട്ടി പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ അനായാസകരമായി തടുക്കാവുന്ന ബെയ്‌ലി തൊടുത്ത ഷോട്ട് കാരിയസിന്റെ കൈയില്‍ നിന്ന് വഴുതിയാണ് മൂന്നാം ഗോള്‍ പിറന്നത്. ഇതിന് പിന്നാലെയാണ് കാരിയസിനും കുടുംബത്തിനും വധഭീഷണി ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ലിവര്‍പൂള്‍ ആരാധകരുടെ അസഭ്യവര്‍ഷവും ഉണ്ടായി.
മത്സരം ശേഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ കാരിയസ് മുഖം മറച്ചാണ് ടീം അംഗങ്ങള്‍ക്കൊപ്പം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. തന്റെ പിഴവില്‍ അദ്ദേഹം മത്സര ശേഷം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.