ഇനി ട്രോളുണ്ടാക്കാന്‍ നോക്കണ്ട; എങ്ങിനെ വീണുരുളാമെന്ന് നെയ്മര്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നു


1 min read
Read later
Print
Share

വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു വീഡിയോയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നെയ്മര്‍

ബ്രസീലിയ: ലോകകപ്പില്‍ ഗ്രൗണ്ടിലെ വീഴ്ച്ചയുടെ പേരില്‍ ഏറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ താരമാണ് നെയ്മര്‍. എതിരാളികള്‍ ഒന്നുതൊടുമ്പോഴേക്കും ഗ്രൗണ്ടില്‍ വീഴുന്ന നെയ്മറിന് ലോകകപ്പ് കിട്ടിയില്ലെങ്കിലും ഓസ്‌കാര്‍ കിട്ടും എന്നതുവരെയെത്തി ട്രോളുകള്‍. #neymarchallenge എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയ നിറയെ നെയ്മറിനെ ട്രോളിയുള്ള വീഡിയോയിരുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു വീഡിയോയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നെയ്മര്‍. എങ്ങിനെ വീഴാമെന്ന് നെയ്മര്‍ കുട്ടികളെ പഠിപ്പിക്കുന്നതാണ് ഈ സെല്‍ഫി വീഡിയോയിലുള്ളത്. വ്യാഴാഴ്ച്ച ഇന്‍സ്റ്റഗ്രാമില്‍ #ChallengeDAFALTA എന്ന ഹാഷ്ടാഗോടെയാണ് ബ്രസീല്‍ താരം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രീ കിക്ക് ചലഞ്ചിനാണ് ഇങ്ങിനെ പറയുക.

ഒരു പാര്‍ക്കിങ് ഏരിയയില്‍ നിന്നെടുത്ത വീഡിയോയില്‍ നെയ്മറിന് ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളെ കാണാം. ഈ കുട്ടികളോട് നെയ്മര്‍ '1,2,3 ഗോ' എന്നു പറയുമ്പോള്‍ കുട്ടികള്‍ ഗ്രൗണ്ടിലേക്ക് വീഴുന്നു. ശേഷം ചിരിയോടെ ' അതൊരു ഫ്രീ കിക്കാണെ'ന്നും നെയ്മര്‍ വിളിച്ചുപറയുന്നു.

Content Highlights: Neymar takes swipe at critics, teaches kids to fall and roll

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram