സൂറിച്ച്: പി.എസ്.ജി. താരം നെയ്മറിന്റെ ചാമ്പ്യന്‍സ് ലീഗിലെ സസ്‌പെന്‍ഷനില്‍ ഇളവ്. മൂന്നു മത്സരങ്ങളിലെ സസ്‌പെന്‍ഷന്‍ രണ്ടാക്കിയാണ് കുറച്ചത്. അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയാണ് ഇളവ് അനുവദിച്ചത്.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനുശേഷം മാച്ച് ഓഫീഷ്യല്‍സിനെ സാമൂഹിക മാധ്യത്തിലൂടെ അപമാനിച്ചതിനാണ് സൂപ്പര്‍താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരായ തോല്‍വിക്കുശേഷമായിരുന്നു ബ്രസീല്‍ താരത്തിന്റെ പ്രകോപനം.
സസ്‌പെന്‍ഷന്‍ വന്നതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ പി.എസ്.ജി., ഗളത്സരെ ടീമുകള്‍ക്കെതിരേ നെയ്മറിന് കളിക്കാനാകില്ല. ക്ലബ്ബ് ബ്രുഗയ്‌ക്കെതിരായ മത്സരത്തിലാകും തിരിച്ചെത്തുന്നത്.
Content Highlights: Neymar Suspension PSG