പാരിസ്: മാഴ്‌സെക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പി.എസ്.ജിയുടെ സൂപ്പര്‍ താരം നെയ്മറിന് റയല്‍ മാഡ്രിഡിനെതിരായ മത്സരം നഷ്ടപ്പെടാന്‍ സാധ്യത. മാര്‍ച്ച് ആറിനാണ് ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മാഡ്രിഡ് രണ്ടാം പാദ മത്സരം. ആദ്യ പാദത്തില്‍ റയലിനോട് 3-1ന് പരാജയപ്പെട്ടിരുന്ന പി.എസ്.ജിക്ക് നെയ്മറിന്റെ അഭാവം തലവേദനയാകും.
മാഴ്‌സെ താരം സാറുമായി പന്തിനായുള്ള പോരാട്ടത്തിനിടെ നെയ്മറിന് പരിക്കേല്‍ക്കുകയായിരുന്നു. കാലിന് പരിക്കേറ്റ നെയ്മര്‍ വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ കിടന്നു. തുടര്‍ന്ന് സ്‌ട്രെച്ചറിലാണ് നെയ്മറിനെ പുറത്തേക്ക് കൊണ്ടുപോയത്.
മാര്‍ച്ചില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് വേണ്ടി നെയ്മര്‍ കളത്തിലിറങ്ങുന്ന കാര്യവും സംശയത്തിലാണ്. റഷ്യ, ജര്‍മനി ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ മത്സരങ്ങള്‍.
Neymar goes down with a nasty ankle injury, and gets stretched off.
Hoping for a speedy recovery pic.twitter.com/J2FQUs0wCH
— Complex Sports (@ComplexSports) February 25, 2018
Content Highlights: Neymar stretchered off with ankle injury in win over Marseille