ഇഞ്ചുറി ടൈമിലെ റാഷ്‌ഫോഡിന്റെ പെനാല്‍റ്റി; രോഷത്തോടെ തെറിവിളിച്ച് നെയ്മര്‍


1 min read
Read later
Print
Share

പി.എസ്.ജിയുടെ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ നെയ്മറുമുണ്ടായിരുന്നു

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്തായതിന്റെ ഞെട്ടല്‍ മാറും മുമ്പെ പി.എസ്.ജിയും കളമൊഴിഞ്ഞിരിക്കുന്നു. അവസാന മിനിറ്റില്‍ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാര്‍) സഹായത്തോടെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കസ് റാഷ്‌ഫോഡ് പി.എസ്.ജിയക്കെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു റാഷ്ഫോര്‍ഡിന്റെ പെനാല്‍റ്റി ഗോള്‍. ഡിയോഗോ ഡാലറ്റിന്റെ കിക്ക് കിംബെപ്പെയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് റാഷ്ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിന പെനാല്‍റ്റി അനുവദിച്ചത്

പി.എസ്.ജിയുടെ ഈ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ നെയ്മറുമുണ്ടായിരുന്നു. പരിക്ക് മൂലം പുറത്തിരിക്കുന്ന നെയ്മര്‍ ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അനുവദിച്ച പെനാല്‍റ്റിയില്‍ തന്റെ രോഷം പ്രകടിപ്പിച്ചു. ആ 'വാര്‍' തെറ്റായിരുന്നുവെന്ന് നെയ്മര്‍ പറയുന്നു.

അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിംബെപ്പെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. മന:പൂര്‍വമായിരുന്നില്ല ആ ഹാന്‍ഡ്‌ബോള്‍. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണാന്‍, ഫുട്‌ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത നാല് പേരെയാണ് 'വാറില്‍' വിധി നിര്‍ണയിക്കാന്‍ നിയമിച്ചിരിക്കുന്നത്. നെയ്മര്‍ വ്യക്തമാക്കി.

ഈ പ്രതികരണത്തിന് ശേഷം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അസഭ്യമായ രീതിയിലും നെയ്മര്‍ പോസ്റ്റ് ഇട്ടു. നെയ്മറിന്റെ ഈ വിമര്‍ശനത്തില്‍ യുവേഫയുടെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Content Highlights: Neymar in furious handball rant over Man Utd penalty call disgrace

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram