1,2,3... ചറപറാ ഗോളുകള്‍, നാപ്പോളി അടിച്ച ഗോൾ എണ്ണി റഫറി കുഴങ്ങി


1 min read
Read later
Print
Share

അനൗനിയയെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി നാപ്പോളി 17 ഗോളുകള്‍ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു

റോം: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുപോലൊരു തോല്‍വി അപൂര്‍വ്വമായിരിക്കും. അതും എതിരില്ലാത്ത 17 ഗോളുകള്‍ക്ക്. ഇറ്റലിയെ ഫുട്‌ബോള്‍ ക്ലബ്ബുകളായ നാപ്പോളിയും ബാസ അനൗനിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ റെക്കോര്‍ഡ് ഗോള്‍ പിറന്നത്. അനൗനിയയെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി നാപ്പോളി 17 ഗോളുകള്‍ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇനി ഗോളടിക്കരുതേ എന്ന് അനൗനിയയുടെ താരങ്ങള്‍ മനസ്സില്‍ കേണപേക്ഷിച്ചിട്ടുണ്ടാകും.

നാപ്പോളിയുടെ ബെല്‍ജിയന്‍ താരമായ ഡ്രെയ്‌സ് മെര്‍റ്റെന്‍സ് ആയിരുന്നു കൂടുതല്‍ അപകടകാരി. അരഡസന്‍ ഗോളുകളാണ് മെര്‍ട്ടെന്‍സ് നേടിയത്. അരാകാഡ്യൂസ് മിലിക് ഹാട്രിക് നേടിയപ്പോള്‍ ലോറെന്‍സൊ ഇന്‍സൈനും ഇമ്മാനുവെല്‍ ഗിയേര്‍േെച്ചനിയും ഇരട്ടഗോള്‍ നേടി. അലന്‍, നിക്കോള്‍ മാക്‌സിമോവിക്, മാര്‍ക്കൊ റോഗ്, ലിയാന്‍ഡ്രൊ പവൊലേറ്റി എന്നിവര്‍ ഓരോ ഗോള്‍ വീതം കണ്ടെത്തി.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ചന്നെ ലോറെന്‍സെ ഗോളടിക്ക് തുടക്കമിട്ടു. ആദ്യ പകുതി അവസാനിച്ചപ്പോഴേക്കും ഏഴു ഗോളുകള്‍ അനൗനിയയുടെ വലയിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ ബാക്കി പത്ത് ഗോളുകള്‍ പിറന്നു. 79-ാം മിനിറ്റിലായിരുന്നു അവസാന ഗോള്‍.

കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ചാമ്പ്യന്‍സ് ലീഗിന്റെ പ്രിമിലിനറി റൗണ്ടിലെത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും നാപ്പോളിയുടെ സെന്റര്‍ ഫോര്‍വാഡായ മെര്‍ട്ടെന്‍സ് മത്സരശേഷം പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram