പരിശീലകര്‍ക്കും ചുവപ്പ് കാര്‍ഡ്; പൊട്ടിത്തെറിച്ച് നപ്പോളി പ്രസിഡന്റ്


1 min read
Read later
Print
Share

റഫറി പിയാനോ ജിയാകൊമെല്ലി തങ്ങള്‍ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കാത്തതില്‍ പ്രതിഷേധിച്ചതിനായിരുന്നു ആന്‍സലോട്ടിക്കും സഹായിക്കും ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നത്.

നേപ്പിള്‍സ്: നപ്പോളിയും അറ്റലാന്റയും തമ്മിലുള്ള ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ നാടകീയ സംഭവങ്ങള്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ നപ്പോളിയുടെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയും സഹപരിശീലകനും ചുവപ്പ് കാര്‍ഡ് കണ്ടത് വലിയ വിവദത്തിനാണ് തിരികൊളുത്തിയത്.

റഫറി പിയാനോ ജിയാകൊമെല്ലി തങ്ങള്‍ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കാത്തതില്‍ പ്രതിഷേധിച്ചതിനായിരുന്നു ആന്‍സലോട്ടിക്കും സഹായിക്കും ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നത്.

നപ്പോളി സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ലോറെന്റെ അറ്റലാന്റയുടെ സൈമണ്‍ യാറുമായി അറ്റലാന്റ ബോക്‌സില്‍ കൂട്ടിയിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതൊരു ഫൗളാണെന്നും തങ്ങള്‍ക്ക് പെനാല്‍റ്റിക്ക് അര്‍ഹതയുണ്ടെന്നുമായിരുന്നു നപ്പോളിയുടെ വാദം. എന്നാല്‍, റഫറി അത് അനുവദിച്ചില്ല. വാസ്തവമറിയാന്‍ വീഡിയോയുടെ സേവനം തേടിയതുമില്ല. ഇതാണ് നപ്പോളി താരങ്ങളെയും ഒഫിഷ്യലുകളെയും ചൊടിപ്പിച്ചത്.

ഇതിനുശേഷം പ്രത്യാക്രമണം നടത്തിയ അറ്റലാന്റ ലിസിച്ചിലൂടെ ലക്ഷ്യം കണ്ട് മത്സരം സമനിലയിലാക്കി. ഇതിനുശേഷമാണ് നപ്പോളിയുടെ ബെഞ്ച് ഒന്നടങ്കം പ്രതിഷേധിച്ചതും റഫറി കോച്ചിനെയും സഹപരിശീലകനെയുംു ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയതും.

എന്റ ക്ലബിനും കളിക്കാര്‍ക്കും പ്രൊഫഷണലിസത്തിനുമെതിരേ ഉണ്ടായ ഒരു ആക്രമണമാണിതെന്നായിരുന്നു ആന്‍സലോട്ടിയുടെ പ്രതികരണം.

രൂക്ഷമായ ഭാഷയിലായിരുന്നു ഈ സംഭവത്തെക്കുറിച്ചുള്ള നപ്പോളി പ്രസിഡന്റ് ഒറലിയോ ലോറന്റസിസിന്റെ പ്രതികരണം. ഞങ്ങളില്ലെങ്കില്‍ ഈ റഫറിമാര്‍ക്ക് ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞിരിക്കേണ്ടിവരും. ആന്‍സലോട്ടിയെ പോലുള്ള ഒരു മാന്യനെ ചവിട്ടിപ്പുറത്താക്കുക വഴി സ്വയം കോമാളിയാവുകയായിരുന്നു റഫറി. ഞങ്ങള്‍ക്ക് മടത്തു. ഇത്തരം നിലവാരമില്ലാത്ത റഫറീയിങ്ങിന് വലിയ വില കൊടുക്കേണ്ടിവരികയാണ് ഞങ്ങള്‍-ലോറന്റിസ് പറഞ്ഞു.

പത്ത് കളികളില്‍ നിന്ന് 18 പോയിന്റുള്ള നപ്പോളി ആറാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പത്ത് കളികളില്‍ നിന്ന് 21 പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ്.

Content Highlights: Napoli Coach Carlo Ancelotti and assistant being sent off in Serie Match Against Atalanta

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram