നിരാശപ്പെടേണ്ട, സലാ ലോകകപ്പിനുണ്ടാകും; ഈജിപ്തിന് ശുഭാപ്തിവിശ്വാസം


1 min read
Read later
Print
Share

സലായുടെ ഇടതു തോളിന് ഉളുക്ക് മാത്രമേ പറ്റിയിട്ടുള്ളൂവെന്ന് ഈജ്പ്ത് ടീം ഡോക്ടര്‍ മുഹമ്മദ് അബൂ ഒല വ്യക്തമാക്കി

കീവ്: റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ്‌ ഫൈനലിനിടയില്‍ പരിക്കേറ്റ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ലോകകപ്പില്‍ കളിക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ സലാ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും ഈജിപ്ത് കായിക മന്ത്രി ഖലേദ് അബ്ദല്‍ അസീസ് വ്യക്തമാക്കി.

സലായുടെ ഇടതു തോളിന് ഉളുക്ക് മാത്രമേ പറ്റിയിട്ടുള്ളൂവെന്ന് ഈജ്പ്ത് ടീം ഡോക്ടര്‍ മുഹമ്മദ് അബൂ ഒല വ്യക്തമാക്കി. ലിവര്‍പൂള്‍ അധികൃതരാണ് ഇക്കാര്യം ടീം ഡോക്ടറെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ലിവര്‍പൂള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

29-ാം മിനിറ്റില്‍ റയല്‍ പ്രതിരോധ താരം സെര്‍ജിയോ റാമോസുമായുള്ള ചലഞ്ചിലാണ് സലായ്ക്ക് തോളിന് പരിക്കേറ്റത്. ആദ്യം കളി തുടരാന്‍ സല ശ്രമിച്ചെങ്കിലും പരിക്കേറ്റ് നാല് മിനിറ്റിന് ശേഷം വേദന സഹിക്കാനാകാതെ കണ്ണീരുമായി ഈജിപ്ഷ്യന്‍ താരം ഗ്രൗണ്ട് വിടുകയായിരുന്നു.

ജൂണ്‍ നാലിന് പ്രഖ്യാപിക്കുന്ന ഈജിപ്തിന്റെ ലോകകപ്പ് ടീമില്‍ സലയുണ്ടാകും. ഇറ്റലിയിലുള്ള ദേശീയ ടീമിനൊപ്പം ചേരുന്നതുവരെ സലാ ലിവര്‍പൂളില്‍ തന്നെ തുടരും. അതേസമയം സലാഹിന്റെ പരിക്ക് ഗുരുതരമാണെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് പ്രതികരിച്ചിരുന്നു. റയലിനെതിരായ ഫൈനലിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ക്ലോപ്പിന്റെ പ്രതികരണം. സലാ എകസ്-റേ എടുക്കാനായി ആശുപത്രിയിലാണെന്നും തോളെല്ലിനാണോ തോളിനാണോ പരിക്കെന്ന് വ്യക്തമല്ലെന്നും ക്ലോപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Mohamed Salah can play in World Cup after shoulder injury Egypt optimistic

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram