'ഒരിക്കലും വിട്ടുകൊടുക്കില്ല'- കളിച്ചില്ലെങ്കിലും കളിക്കളത്തിലേക്ക് സലയുടെ മാസ് എന്‍ട്രി


1 min read
Read later
Print
Share

ആദ്യ പാദത്തില്‍ 3-0ത്തിന് വിജയിച്ചിട്ടും പരിക്കിന്റെ പിടിയിലായ സലയും ഫിര്‍മിന്യോയും കളിക്കാതിരുന്നിട്ടും ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ ബാഴ്‌സക്ക് കഴിഞ്ഞില്ല.

ആന്‍ഫീല്‍ഡ്: എപ്പോഴും ഫുട്‌ബോളിനെ മനോഹരമാക്കുന്നത് അതിന്റെ അനിശ്ചിതത്വം തന്നെയാണ്. ആരു തോല്‍ക്കും ആരു വിജയിക്കും എന്ന് റഫറിയുടെ ഫൈനല്‍ വിസില്‍ വരെ അറിയാനാകാത്ത അനിശ്ചിത്വം. ആ അനിശ്ചിതത്വത്തിന് ആന്‍ഫീല്‍ഡില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കല്‍ കൂടി സാക്ഷിയായി.

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ബാഴ്‌സയെ 4-0ത്തിന് തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലിലേക്ക് മുന്നേറി. ആദ്യ പാദത്തില്‍ 3-0ത്തിന് വിജയിച്ചിട്ടും പരിക്കിന്റെ പിടിയിലായ സലയും ഫിര്‍മിന്യോയും കളിക്കാതിരുന്നിട്ടും ലിവര്‍പൂളിനെ പിടിച്ചുകെട്ടാന്‍ ബാഴ്‌സക്ക് കഴിഞ്ഞില്ല.

വിജയത്തിന് ശേഷം ഗ്രൗണ്ടിലേക്കുള്ള സലയുടെ എന്‍ട്രി ആയിരുന്നു അതിലും മനോഹരം. 'നെവര്‍ ഗിവ് അപ്' (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്ന് എഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ടും ധരിച്ചായിരുന്നു സലയുടെ എന്‍ട്രി. ശേഷം സഹതാരങ്ങളോടൊപ്പം സല ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഈ ചിത്രം ഈജിപ്ഷ്യന്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട് എന്ന കുറിപ്പോടെയായിരുന്നു സല ഈ ചിത്രം പങ്കുവെച്ചത്. പിന്നാലെ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഈ ചിത്രം ലൈക്ക് ചെയ്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തിനിടെയാണ് സലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സലയെ ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് ബെഞ്ചിലിരുത്തുകയായിരുന്നു.

Content Highlights: Mo Salah wore a fitting 'Never Give Up' shirt Barcelona vs Liverpool

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram