യോക്കോഹാമ: അര്‍ജന്റൈന്‍ ഫുട്‌ബോളര്‍മാരോ് ഒരു പ്രതേ്യക ഇഷ്ടമുണ്ടോ ദൈവത്തിന്? ഇൗ ദൈവം മാറഡോണയ്ക്ക് ശേഷം പിന്‍ഗാമി ലയണല്‍ മെസ്സിക്കുവേണ്ടിയും കൈ നീട്ടി ഒരു ഗോള്‍ സമ്മാനിച്ചുവെന്ന സംശയം ശക്തമാണ്. 1987 ല്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലിലായിരുന്നു ഡീഗോയുടെ ഹാന്‍ഡ് ഓഫ് ഗോഡ് ഗോള്‍. ലിവര്‍പ്ലേറ്റിനെിരായ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഫൈനലില്‍ മെസ്സി നേടിയ ഗോളിന് പിന്നിലും ദൈവത്തിന്റെ കൈകളുടെ കള്ളക്കളിയുണ്ടോ എന്ന സംശം അസ്ഥാനത്തല്ല. ബോക്‌സില്‍ നെയ്മര്‍ പിറകോട്ട് കുത്തിയിട്ടുകൊടുത്ത പന്ത് നിയന്ത്രിക്കുന്നതിനിടെ മെസ്സിയുടെ കൈയില്‍ തട്ടുന്നത് റീപ്ലേയില്‍ തെളിഞ്ഞിരുന്നു. റഫറി ഉറപ്പായും ഹാന്‍ഡ്ബാള്‍ വിളിക്കുന്ന അവസ്ഥ. എന്നാല്‍, രണ്ട് റഫറിമാരുടെയും കണ്ണില്‍ അത് പെട്ടില്ല. രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഇടതു കാല്‍ കൊണ്ട് മെസ്സി ഗോളിലേയ്ക്ക് പന്ത് വഴി തിരിച്ചുവിടുകയും ചെയ്തു. ബാഴ്‌സയുടെ ആദ്യ ഗോള്‍. റിവര്‍ പ്ലേറ്റ് ഡിഫന്‍ഡര്‍മാര്‍ ഹാന്‍ഡ് ബോള്‍ എന്ന് വിളിച്ചു പറഞ്ഞെങ്കിലും കേള്‍ക്കാതെ റഫറി ഗോള്‍ വിധിച്ച് സെന്റര്‍ സര്‍ക്കിളിലേയ്ക്ക് കൈ ചൂണ്ടിക്കഴിഞ്ഞിരുന്നു.
മെസ്സിയുടെ ഗോളില്‍ ദൈവത്തിന്റെ കരസ്പര്‍ശം കാണുന്നത് ഇതാദ്യമായല്ല. നേരത്തെ സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ എസ്പാന്യോളിനും ഗറ്റാഫെയ്ക്കുമെതിരെയും ദൈവത്തിന്റെ കൈകള്‍ കൊണ്ട് ഗോള്‍ നേടി വിവാദത്തില്‍പ്പെട്ട ചരിത്രമുണ്ട് മെസ്സിക്ക്.