മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ സെല്‍ഫ് ഗോളിലായിരുന്നു യുണൈറ്റഡിന്റെ തോല്‍വി.
അതേസമയം മത്സരത്തിനിടെ പരിക്കേറ്റ ബാഴ്‌സ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ഓള്‍ഡ് ട്രാഫോഡിലെ കാണികള്‍ ട്രോളുകയും ചെയ്തു.
മത്സരത്തിന്റെ 30-ാം മിനിറ്റിലായിരുന്നു സംഭവം. യുണൈറ്റഡ് ഡിഫന്‍ഡര്‍ ക്രിസ് സ്മാളിങ്ങിന്റെ ഫൗളില്‍ മെസ്സിക്ക് മൂക്കിന് പരിക്കേല്‍ക്കുകയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. ചോരവാര്‍ന്നു നിന്ന മെസ്സി കുറച്ച് സമയം മൈതാനത്തുവെച്ചു തന്നെ വൈദ്യസഹായം തേടി. ഇതിനിടെ സ്‌റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ള ജയ് വിളികള്‍ മുഴങ്ങുകയായിരുന്നു.
വൈദ്യസഹായത്തിനായി മെസ്സിയും ബാഴ്‌സയുടെ മെഡിക്കല്‍ സംഘവും സൈഡ് ലൈനിലേക്ക് നീങ്ങിയപ്പോഴും സ്‌റ്റേഡിയം ക്രിസ്റ്റ്യാനോ വിളികളാല്‍ നിറഞ്ഞു.
Content Highlights: manchester united fans sing viva ronaldo lionel messi barcelona star forced off bloodied face old trafford