ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്


2 min read
Read later
Print
Share

നാലടിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും മൂന്നടിച്ച കരിം ബെന്‍സേമയുടെയും മികവില്‍ മാല്‍മോയെ തരിപ്പണമാക്കിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എയിലെ ലീഡ് അരക്കിട്ടുറപ്പിച്ചു.

വോള്‍വ്‌സ്ബര്‍ഗ്: ഞെട്ടുന്ന തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് പുറത്തായി. ലീഗ് റൗണ്ട് മത്സരത്തില്‍ വോള്‍വ്‌സബര്‍ഗിനോടാണ് മുന്‍ ചാമ്പ്യന്മാര്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റത്. വോള്‍വ്‌സ്ബര്‍ഗ് ഇതാദ്യമായാണ് പ്രീക്വാര്‍ട്ടര്‍ കളിക്കുന്നത്.

പത്താം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ ലീഡ് നേടിയശേഷമാണ് യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. പതിമൂന്നാം മിനിറ്റില്‍ നോല്‍ഡോ വോള്‍വ്‌സ്ബര്‍ഗിനെ ഒപ്പമെത്തിച്ചു. 29-ാം മിനിറ്റില്‍ വിയരിന്നയിലൂടെ ആതിഥേയര്‍ ലീഡ് നേടി. 82-ാം മിനിറ്റില്‍ ഗ്യുലാവൊഗ്യുയുടെ സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് ഒപ്പമെത്തിയെങ്കിലും 84-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് നാല്‍ഡോ വോള്‍വ്‌സ്ബര്‍ഗിന് ചരിത്രവിജയം നേടിക്കൊടുത്തു. ഈ ജയത്തോടെ വോള്‍വ്‌സ്ബര്‍ഗ് പന്ത്രണ്ട് പോയിന്റുമായി ഗ്രപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സി. എസ്.കെ. മോ്‌ക്കോയെ മറികടന്ന പി.എസ്.വി. ഐന്തോവനാണ് രണ്ടാം സ്ഥാനത്ത്. പത്ത് പോയിന്റാണ് അവര്‍ക്കുള്ളത്. ആറ് കളികളില്‍ നിന്ന് എട്ട് പോയിന്റ് മാത്രം നേടാനായതാണ് യുണൈറ്റഡിന് പുറത്തേയ്ക്കുള്ള വഴി ഒരുക്കിയത്.

നാലടിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും മൂന്നടിച്ച കരിം ബെന്‍സേമയുടെയും സ്‌കോറിങ് മികവില്‍ മാല്‍മോയെ തരിപ്പണമാക്കിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എയിലെ ലീഡ് അരക്കിട്ടുറപ്പിച്ചു. ആറ് കളികളില്‍ നിന്ന് പതിനാറ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അവര്‍ നോക്കാൗട്ട് റൗണ്ടില്‍ കയറുന്നത്. മടക്കമില്ലാത്ത എട്ടു ഗോളിനായിരുന്നു റയലിന്റെ ജയം. 39, 47, 50, 58 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 12, 24, 74 മിനിറ്റുകളിലാണ് ബെന്‍സേമ ലക്ഷ്യം കണ്ടത്. എഴുപതാം മിനിറ്റില്‍ കൊവാസിച്ച് പട്ടിക തികച്ചു. ഷല്‍ക്കയെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ച പി.എസ്.ജി.യാണ് ഗ്രൂപ്പില്‍ രണ്ടാമത്. പതിമൂന്ന് പോിന്റുണ്ട് അവര്‍ക്ക്.

ഗ്രൂപ്പ് ഡിയില്‍ സെവിയ്യയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായി യുവന്റസ് പ്രീക്വാര്‍ട്ടറിന് യോഗ്യത നേടി. ജര്‍മന്‍ ടീമായ ബറൂസ്യ മോന്‍ചെന്‍ഗ്ലാഡ്ബാഷിനെ രണ്ടിനെതിരെ നാലു ഗോളിന് മറികടന്നാണ് സിറ്റി ഒരു പോയിന്റ് ലീഡോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സിറ്റിക്ക് പന്ത്രണ്ടും യുവന്റസിന് പതിനൊന്നും പോയിന്റാണുള്ളത്.

ഗ്രൂപ്പ് സിയില്‍ ബെനിഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram