യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി സതാംപ്ടണ്‍


ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരായ വിജയത്തിനു ശേഷം യുണൈറ്റഡിന് ഒരു വിജയം നേടാനായിട്ടില്ല

സതാംപ്ടണ്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനിലക്കുരുക്ക്. ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരായ വിജയത്തിനു ശേഷം യുണൈറ്റഡിന് ഒരു വിജയം നേടാനായിട്ടില്ല. സതാംപ്ടണാണ് ഒടുവില്‍ യുണൈറ്റഡിനെ സമനിലയില്‍ പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

73-ാം മിനിറ്റില്‍ കെവിന്‍ ഡാന്‍സോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായി കളിച്ച സതാംപ്ടണിന്റെ വല ഒരിക്കല്‍ കൂടി കുലുക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ യുണൈറ്റഡിനായിരുന്നു മുന്‍തൂക്കം. 10-ാം മിനിറ്റില്‍ തന്നെ ഡാനിയല്‍ ജെയിംസിലൂടെ അവര്‍ മുന്നിലെത്തി. മക്ടോമിനെയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ആദ്യ പകുതിയില്‍ മങ്ങിയ സതാംപ്ടണ്‍ രണ്ടാം പകുതിയില്‍ പക്ഷേ ഉണര്‍ന്നു കളിച്ചു. 58-ാം മിനിറ്റില്‍ യാന്നിക്ക് വെസ്റ്റെര്‍ഗാര്‍ഡിലൂടെ അവര്‍ ഒപ്പമെത്തി. നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്.

Content Highlights: Manchester United draw with Southampton

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram