മാഞ്ചെസ്റ്റര്‍ സിറ്റി ഇന്ത്യയിലേക്ക്; മുംബൈ സിറ്റിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഫുട്ബോള്‍ ക്ലബ്ബുകളില്‍ സിറ്റിയുടെ ഉടമകളായ അബുദാബി യുണൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന് നിക്ഷേപമുണ്ട്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ഇന്ത്യയിലേയ്ക്ക്. ഐ.എസ്.എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്.സിയിൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ് മാഞ്ചെസ്റ്റര്‍ സിറ്റിയെന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യം സംബന്ധിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരായ അബുദാബി യുണൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡും മുംബൈ സിറ്റിയുടെ ഉടമസ്ഥരായ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ബിമല്‍ പരേഖും തമ്മില്‍ ചര്‍ച്ച നടത്തിയതായി സ്പോർട്സ് വെബ്സൈറ്റായ ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യയിലെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റിയുടെ ഈ നീക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഫുട്ബോള്‍ ക്ലബ്ബുകളില്‍ സിറ്റിയുടെ ഉടമകളായ അബുദാബി യുണൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന് നിക്ഷേപമുണ്ട്. ഏഷ്യയിലും സ്വാധീനം ഉറപ്പിക്കാനാണ് ഉടമയുടെ ശ്രമമമെന്ന് ചീഫ് എക്സിക്യുട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.

അമേരിക്കയിലെ ന്യൂയോര്‍ക്ക് എഫ്.സി, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്.സി, ജപ്പാനിലെ യോക്കൊഹാമ എഫ് മാരിനോസ്, യുറഗ്വായ് ടീം ക്ലബ് അത്ലെറ്റിക്കോ ടോര്‍ക്ക്, സ്പാനിഷ് ലാ ലീഗ് ടീം ജിറോണ എഫ്.സി എന്നിവയിലാണ് സിറ്റി നേരത്തെ ഓഹരികള്‍ സ്വന്തമാക്കിയത്. നേരത്തെ ചൈനയിലെ മൂന്നാം ഡിവിഷന്‍ ടീമായ സിച്വാന്‍ ജ്യുന്യുയിലും സിറ്റി ഉടമസ്ഥര്‍ നിക്ഷേപം നടത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഫെറാന്‍ സോറിയാനോ ചൂണ്ടിക്കാട്ടി.

Content Highlights: Manchester City in advanced talks to invest in Mumbai City FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram