ഷാല്‍ക്കയെ ഏഴു ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍


1 min read
Read later
Print
Share

സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.

മാഞ്ചസ്റ്റര്‍: ഷാല്‍ക്കയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു രണ്ടാം പാദത്തില്‍ സിറ്റിയുടെ വിജയം. ഷാല്‍ക്കെയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ സിറ്റി 3-2ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 10-2ന്റെ വിജയവുമായാണ് സിറ്റി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അഗ്യൂറോ ഇരട്ട ഗോള്‍ നേടി. ലിറോയ് സാനെ, റഹീം സ്‌റ്റെര്‍ലിങ്, ബെര്‍ണാഡോ സില്‍വ, ഫില്‍ ഫോഡെന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകള്‍ നേടിയത്.

ഈ സീസണില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന മൂന്നാമത്തെ ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. നേരത്തെ ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

Content Highlights: Manchester City Champions League Quarter Final Football

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram