ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തലയില്‍ കൈവെച്ചത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ്. ഗ്രൂപ്പ് 'സി'യില്‍ കളിക്കുന്ന സിറ്റിയെ സഹടീമുകളുടെ ശക്തിയല്ല ഭയപ്പെടുത്തുന്നത്. യാത്രചെയ്യേണ്ട ദൂരമാണ്. യാത്ര ചെയ്ത് ടീം തളരുമോയെന്ന ആശങ്കയിലാണ് പരിശീലകന്‍.
താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പിലാണ് സിറ്റി. എന്നാല്‍ യുക്രൈന്‍, ക്രൊയേഷ്യ, ഇറ്റലി ക്ലബ്ബുകളാണ് ഒപ്പമുള്ളത്. ഗ്രൂപ്പ് മത്സരം പൂര്‍ത്തിയാകുമ്പോള്‍ 3734 മൈല്‍ ടീം യാത്ര ചെയ്യേണ്ടിവരും. ഇംഗ്ലീഷ് ക്ലബ്ബുകളില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുന്ന ടീമും സിറ്റിതന്നെ.
ഗ്രൂപ്പ് ബിയില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍, ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസ്, സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ എന്നിവയ്‌ക്കൊപ്പം കളിക്കുന്ന ടോട്ടനം 3584 മൈല്‍ യാത്ര ചെയ്യണം. ലിവര്‍പൂളിന് 2377 മൈല്‍ സഞ്ചരിക്കേണ്ടി വരുമ്പോള്‍ ചെല്‍സിക്ക് 1693 മൈല്‍ മാത്രമാണ് യാത്ര ചെയ്യേണ്ടത്.
Content Highlights: Manchester City Champions League group stage travel 3,734 miles