സാന്‍ യുവാന്‍: മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരണമേര്‍പ്പെടുത്തി അര്‍ജന്റീന ഫുട്‌ബോള്‍ ടീം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കൊളംബിയക്കെതിരായ മത്സര ശേഷമാണ് ലയണല്‍ മെസ്സിയും സംഘവും ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.
അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍മാരിലൊരാളായ എസ്‌ക്വയല്‍ ലാവേസി പരിശീലനത്തിന് ശേഷം കഞ്ചാവ് ഉപയോഗിച്ചെന്ന് ഒരു റേഡിയോ റിപ്പോര്‍ട്ട് ചെയ്തതാണ് മെസ്സിയെയും അര്‍ജന്റീന ടീമിനെയും ചൊടിപ്പിച്ചത്
'ബഹുമാനമില്ലാത്ത തരത്തില്‍ അര്‍ജന്റീന ടീമിനെ അധിക്ഷേപിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എല്ലാം കണ്ടില്ലെന്ന് നടിക്കുകയല്ലാതെ മറുത്തൊന്നും ഞങ്ങള്‍ ഇതുവരെ പറഞ്ഞിരുന്നില്ല. നിങ്ങള്‍ എല്ലാവരും അത്തരക്കാരല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുകയെന്നത് മോശമായ കാര്യമാണ്' മെസ്സി ചൂണ്ടിക്കാട്ടി.
കഞ്ചാവ് ഉപയോഗിച്ചെന്ന് വാര്‍ത്ത കൊടുത്ത റേഡിയോ റിപ്പോര്‍ട്ടര്‍ക്കെതിരെ മാനനഷ്ടക്കേസിന് കോടതിയെ സമീപിക്കുമെന്ന് ലാവേസി വ്യക്തമാക്കി.
Argentina Striker Lionel Messi declares a media boycott over claims of drug use by a team-mate pic.twitter.com/6YBvBUlgFp
— TIMES NOW (@TimesNow) November 16, 2016