ബാഴ്‌സലോണയോട് കടം വീട്ടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി


2 min read
Read later
Print
Share

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ചാമ്പ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം

ലണ്ടന്‍:ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കായി ബാഴ്സലോണ, ബയറണ്‍ മ്യൂണിക്, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ കളത്തില്‍. സ്പാനിഷ് ടീമുകളായ ബാഴ്സയ്ക്കും അത്ലറ്റിക്കോക്കും ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാം.

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് ഗ്രൂപ്പ് സിയിലെ മാഞ്ചസ്റ്റര്‍ സിറ്റി-ബാഴ്സലോണ പോരാട്ടത്തിലാണ്. മൂന്നു കളിയില്‍നിന്ന് ഒമ്പത് പോയന്റുള്ള ബാഴ്സയ്ക്ക് നാലുപോയന്റുള്ള സിറ്റിയെ തോല്‍പ്പിച്ചാല്‍ നോക്കൗട്ട്ഘട്ടം ഉറപ്പിക്കാം. സ്വന്തം തട്ടകത്തില്‍ ആദ്യപാദത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും കറ്റാലന്‍പടയ്ക്കുണ്ട്. 4-0ത്തിനാണ് ന്യൂകാമ്പില്‍ ബാഴ്സ ജയിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് നേടിയ മത്സരത്തില്‍ നെയ്മര്‍ ഒരു ഗോളടിച്ചു. മുന്‍ ടീമായ ബാഴ്സയെ തോല്‍പ്പിക്കാന്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള ഏറെ തലപുകയ്ക്കേണ്ടിവരും.

— FC Barcelona (@FCBarcelona) October 31, 2016

മെസ്സി മികച്ചഫോമിലാണ്. കൂട്ടിന് സുവാരസും നെയ്മറും. മധ്യനിരയിലും കാര്യമായ പ്രശ്നം ബാഴ്സയ്ക്കില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗിലെ മിന്നുന്ന ഫോമിലാണ് പ്രതീക്ഷ. വീണ്ടും ഗോളടി തുടങ്ങിയ സെര്‍ജിയോ അഗ്യൂറോ സ്വന്തം തട്ടകത്തില്‍ അപകടകാരിയാകും.

ഗ്രൂപ്പ് ഡിയില്‍ റോസ്തോവിനെതിരെ ജയിച്ചാല്‍ അത്ലറ്റിക്കോക്ക് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ലഭിക്കും. മൂന്നു കളിയില്‍നിന്ന് ടീമിന് ഒമ്പതു പോയന്റുണ്ട്. ആദ്യപാദത്തില്‍ ഒരു ഗോളിനാണ് ടീം ജയിച്ചത്. ഇതേ ഗ്രൂപ്പില്‍ ബയറണ്‍ മ്യൂണിക് ഡച്ച് ക്ലബ്ബ് പി.എസ്.വി.യെ നേരിടും. ആദ്യപാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ബയറണ്‍ 4-1നാണ് ജയിച്ചത്.

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന് ലുഗോഗൊറെറ്റ്സാണ് എതിരാളികള്‍. ആദ്യപാദത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ഗണ്ണേഴ്സ് ജയിച്ചത്. മെസ്യൂട്ട് ഒസിലിന്റെ ഹാട്രിക്കായിരുന്നു വന്‍ജയത്തിലേക്ക് നയിച്ചത്. പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമിലാണ് ടീം. മറ്റു മത്സരങ്ങളില്‍ മൊണ്‍ചെന്‍ഗ്ലാഡ്ബാക്ക് കെല്‍റ്റിക്കിനെയും ബെന്‍ഫിക്ക ഡൈനാമോ കീവിനെയും പി.എസ്.ജി. ബാസലിനെയും നേരിടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram