മത്സരത്തിനിടെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എതിരാളികളെ ചവിട്ടി വീഴ്ത്തുകയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്ത് കൈക്കരുത്തിലൂടെ വിജയം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഫുട്‌ബോള്‍ ടീമുകളും താരങ്ങളും കണ്ടു പഠിക്കണം ബാഴ്‌സലോണയുടെ ഈ കുട്ടിപ്പട്ടാളത്തെ.
ജൂനിയര്‍ വേള്‍ഡ് സോക്കര്‍ ചലഞ്ചിന്റെ ഫൈനലിന് ശേഷം എതിരാളികളെ ആശ്വസിപ്പിച്ചാണ് ബാഴ്‌സയുടെ അണ്ടര്‍-12 ടീം ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ജപ്പാനില്‍ നിന്നുള്ള ടീമായ ഒമിയ അര്‍ഡിജയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബാഴ്‌സ കിരീടം നേടിയപ്പോള്‍ എതിരാളികള്‍ക്ക് കരച്ചിലടക്കാനായില്ല.
試合終了後のバルセロナU-12。特にキャプテン6番のカプテビラくんの対応が小学生に思えない! pic.twitter.com/7eosUUgc1s
— はるた (@harutavvs) August 28, 2016
കയൈത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ട കിരീടത്തെയോര്‍ത്ത് അവര്‍ കണ്ണീര്‍ വാര്‍ത്തു. ചിലര്‍ മൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞു. ഇതു കണ്ട് സങ്കടത്തിലായ ബാഴ്‌സയുടെ കുഞ്ഞു താരങ്ങള്‍ അവരുടെ അടുത്തെത്തി ഓരോരുത്തരെയും ആശ്വസിപ്പിച്ചു.
ബാഴ്‌സയുടെ ജൂനിയര്‍ ടീം ക്യാപ്റ്റന്‍ അഡ്രിയ കപ്‌ഡെവിലയായിരുന്നു ആശ്വസിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത്. ഈ വീഡിയോ ഫെയര്‍പ്ലേ എന്ന ഹാഷ്ടാഗില്‍ ബാഴ്‌സ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
2015ല്‍ ബെര്‍ലിനില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണയോട് തോറ്റപ്പോള്‍ കരച്ചിലടക്കാന്‍ കഴിയാതിരുന്ന യുവന്റസിന്റെ ആന്ദ്രെ പിര്‍ലോയെ ബാഴ്‌സയുടെ സാവി ആശ്വസിപ്പിക്കുന്ന രംഗമാണ് ഈ വീഡിയോ കണ്ടാല്‍ പലരുടെയും മനസ്സിലേക്ക് എത്തുക.