ബാഴ്സലോണ: അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ച് 21-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ജയിച്ചുകയറുമ്പോള്‍ ബാഴ്സലോണയ്ക്കൊപ്പം ക്ലബ്ബ് പരിശീലകന്‍ ലൂയി എന്റീക്കെയ്ക്കും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കും ലഭിച്ചത് ഇരട്ടിമധുരം.
ബാഴ്സയ്ക്കൊപ്പം 100-ാം വിജയമാണ് പരിശീലകന്‍ ആഘോഷിച്ചതെങ്കില്‍ 350-ാം ലീഗ് മത്സരത്തിനാണ് മെസ്സി ഇറങ്ങിയത്.
ഇവാന്‍ റാക്കിട്ടിച്ച്, മെസ്സി, അര്‍ട്ടെ ടുറാന്‍ എന്നിവരുടെ മികടച്ച പ്രകടനമാണ് ബാഴ്സയ്ക്ക് ജയം നേടിക്കൊടുത്തത്. മുന്നേറ്റത്തില്‍ ലൂയി സുവാരസ് പരാജയമായി.
13-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റീഗന്റെ മണ്ടത്തരത്തില്‍നിന്ന് ടീം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബില്‍ബാവോ താരം ബെനറ്റിനു നേരേ ടെര്‍സ്റ്റീഗന്‍ പന്ത് തട്ടിക്കൊടുത്തെങ്കിലും ലക്ഷ്യംകാണാന്‍ കഴിയാത്തതിനാല്‍ കറ്റാലന്‍പട രക്ഷപ്പെട്ടു.
21-ാം മിനിറ്റില്‍ ടുറാന്‍ നല്‍കിയ മനോഹരമായ ക്രോസില്‍നിന്നാണ് റാക്കിട്ടിച്ച് എതിര്‍വല കുലുക്കിയത്. തുടര്‍ന്ന് സുവാരസ് രണ്ടുതവണയും മെസ്സിയും റോബര്‍ട്ടോയും ഓരോ തവണയും മികച്ച അവസരം പാഴാക്കി. ലീഗില്‍ ടീമിന്റെ രണ്ടാമത്തെ വിജയമാണിത്.
ലയണല്‍ മെസ്സി
ലാലിഗ മത്സരം -350
ഗോള്‍ 314
ആദ്യമത്സരം - എസ്പാന്യോളിനെതിരെ
നേട്ടം
ലാലിഗ - 8
കിങ്സ് കപ്പ് - 4
സൂപ്പര്‍കോപ്പ - 7
ചാമ്പ്യന്‍സ് ലീഗ്- 4
സൂപ്പര്‍കപ്പ് - 3
ക്ലബ്ബ് ലോകകപ്പ് - 3
റെക്കോഡ്
ലാലിഗ ടോപ് സ്‌കോറര്‍ - 314
ബാലണ്‍ദ്യോര്‍ - 5
ലാലിഗ മികച്ച താരം - 6
ലാലിഗ സീസണ്‍ ടോപ് സ്‌കോറര്‍ - 6
കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ന്ന സ്‌കോറര്‍ - 91
ഒരു സീസണിലെ മികച്ച ഗോള്‍വേട്ടക്കാരന്‍ - 50
ലൂയി എന്റീക്കെ
കളി - 126
ജയം - 100
തോല്‍വി - 13
സമനില - 13
ആദ്യമത്സരം - എല്‍ച്ചെക്കെതിരെ
നേട്ടം
ലാലിഗ - 2
കിങ്സ് കപ്പ് - 2
സൂപ്പര്‍കോപ്പ - 1
ചാമ്പ്യന്‍സ് ലീഗ് - 1
സൂപ്പര്‍കപ്പ് - 1
ക്ലബ്ബ് ലോകകപ്പ് - 1
ലാലിഗയിലെ മികച്ച പരിശീലകന്‍
ഫിഫയുടെ സീസണിലെ മികച്ച പരിശീലകന്‍