ബാഴ്‌സലോണ: കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ലയണല്‍ മെസ്സി ഹീറോയാണ്. തന്നെക്കാണാന്‍ ഒരു കിലോമീറ്റര്‍ നീന്തിയെത്തിയ ആരാധകന് ജ്യൂസ് നല്‍കി സ്വീകരിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ മെസ്സി ഇപ്പോള്‍ ബാഴ്‌സലോണയിലെ ലോക്കല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സര്‍പ്രൈസ് വിസിറ്റ്' നല്‍കി വീണ്ടും താരമായിരിക്കുകയാണ്.
ബാഴ്‌സലോണ ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ നെറ്റ് പരിപാടിയുടെ ഭാഗമായാണ് മെസ്സി കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയത്. കൂടെ സഹതാരങ്ങളായ ജെറാര്‍ഡ് പിക്വെയും ആര്‍ദുറോ ടുറാനുമുണ്ടായിരുന്നു. ക്ലബ്ബിനടുത്തുള്ള സ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടി ലാ മാസിയ ട്രെയിനിങ് അക്കാദമിയിലാണ് നടന്നത്.
Have you ever dreamed of playing with your footballing heroes? @Beko made the dream possible for these kids... https://t.co/e00fkquHb5
— FC Barcelona (@FCBarcelona) July 21, 2016
കുട്ടികളോടൊപ്പം കളിച്ചും തമാശ പങ്കിട്ടും മെസ്സി സമയം ചെലവഴിച്ചു. കൈയിലും ജഴ്‌സിയിലും പന്തിലും ഓട്ടോഗ്രാഫ് വാങ്ങിയ കുഞ്ഞുപട മെസ്സിയെ കെട്ടിപ്പിടിച്ചും ആഹ്ലാദം പങ്കിട്ടു.''ഇത് ശരിക്കും മായാജാലമായിരുന്നു. ഒരു സ്വപ്‌നം കാണുന്നത് പോലെയാണ് തോന്നിയത്.''മെസ്സിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായം.