ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള 23 അംഗ അര്‍ജന്റീന ടീമിനെ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി നയിക്കുന്ന ടീമില്‍ വെറ്ററന്‍ താരം കാര്‍ലോസ് ടെവസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം പാബ്ലോ സബലെറ്റ, യുവസ്‌ട്രൈക്കര്‍ പൗലോ ദ്യബാല എന്നിവര്‍ക്ക് ഇടം പിടിക്കാനായില്ല.
മെസ്സിയോടൊപ്പം ഗൊണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് ആക്രമണം നയിക്കുക. പനാമ, ബൊളീവിയ, ചിലി എന്നിവര്‍ ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പിലാണ് അര്‍ജന്റീന. ജൂണ്‍ ആറിന് നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്കെതിരെയാണ് അര്‍ജന്‍ീനയുടെ ആദ്യ മത്സരം. കഴിഞ്ഞ മൂന്ന് തവണയും ഫൈനല്‍ വരെയെത്തി കിരീടം നേടാനാകാതെയാണ് അര്‍ജന്റീന മടങ്ങിയത്.