റയല് മാഡ്രിഡുമായി ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് മാന്വൽ പെല്ലഗ്രിനി കളിക്കാരോടു ആവശ്യപ്പെട്ടിരിക്കുന്നത് ചൂടുള്ള ഹൃദയം കൊണ്ടും തണുത്ത മസസുകൊണ്ടും എതിരാളികളെ നേരിടാനാണ്.
പത്തു തവണ കിരീടം നേടി ചരിത്രം സൃഷ്ടിച്ച റയലിനെ നേരിടുന്നത് കന്നി സെമി കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതുതന്നെ. ഇരു ടീമുകളും അവസാനം നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിലും റയലിനായിരുന്നു വിജയം. ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ മത്സരം ജയിക്കാനായാല്‍ അത് ചരിത്ര നേട്ടമാകും.
ബാഴ്‌സലോണ അടക്കമുള്ള വമ്പന്‍മാരെ തോല്‍പ്പിച്ച് ലാലീഗയില്‍ സെമി പോരാട്ടത്തിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ പരീശീലകന്‍ സിനദിന്‍ സിദാന്‍ വിജയിച്ചിരുന്നു. 4-3-3 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരത്ത് ബെയില്‍, കരീം ബെന്‍സെമ തുടങ്ങിയവരാകും റയലിന്റെ തുറുപ്പു ചീട്ടുകള്‍. പരിക്കില്‍ നിന്നും മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സീസണില്‍ ഇതുവരെ 133 ഗോളുകളാണ് റയല്‍ അടിച്ചു കൂട്ടിയത്. അതില്‍ ഉം ക്രിസ്റ്റ്യാനോ-ബെയ്ല്‍-ബെൻസെമ ത്രയത്തിന്‍െ സംഭാവനയാണ്. ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, ഹാമസ് റോഡ്രിഗസ്, ഇസ്‌കോ എന്നിവര്‍ മധ്യനിരയിലുണ്ടാകും. പ്രതിരോധത്തില്‍ സെര്‍ജിയോ റാമോസ്, ഡാനി കാർവാജല്‍ എന്നിവര്‍ തിരികെയെത്തും.
4-4-2 ശൈലിയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ടീമിനെ വിന്യസിപ്പിക്കുന്നത്. നായകന്‍ വിന്‍സന്റ് കൊമ്പനിയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസമായിട്ടുണ്ട്. കെവില്‍ ഡിബ്രുയ്ന്‍, അഗ്യൂറോ തുടങ്ങിയവര്‍ മധ്യനിരയ്ക്ക് കരുത്തേകും. യായ തുറെയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പ്രതിരോധനിരയില്‍ കൊമ്പനിക്ക് പുറമെ നിക്കോളസ് ഓട്ടോ മെന്‍ഡി, മംഗള തുടങ്ങിയവരുണ്ടാകും. ജോ ഹാര്‍ട്ടാണ് ഗോള്‍ കീപ്പര്‍.