പോര്‍ട്ടോ: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലോക കരുത്തരായ ബ്രസീലിനെ സമനിലയില്‍ കുരുക്കി പനാമ. ആദ്യ പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളില്‍ മത്സരം അവസാനിക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയാണ് ലോക 76-ാം റാങ്കുകാരോട് സമനില വഴങ്ങേണ്ടി വന്നത്.
32-ാം മിനിറ്റില്‍ ടോളന്റിനോ ലുക്കാസ് പക്വിറ്റയാണ് ബ്രസീലിന് ലീഡ് നല്‍കിയത്. എന്നാല്‍ നാല് മിറ്റിനകം മക്കാഡോയിലൂടെ പനാമ ഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസിനേയും വെസ്റ്റ്ഹാം താരം ഫിലിപെ ആന്‍ഡേഴ്‌സണേയും ബ്രസീല്‍ കളത്തിലിറക്കിയെങ്കിലും ഇരുവര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. പോര്‍ച്ചുഗീസ് നഗരമായ പോര്‍ട്ടോയിലായിരുന്നു മത്സരം.
Content Hifghlights: Lucas Paqueta scores first Brazil goal in friendly draw with Panama