ബാഴ്‌സലോണ: ഫ്രഞ്ച് ഡിഫന്‍ഡറഫായ ലൂക്കാസ് ഡിഗ്ന ഇനി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ കളിക്കും. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് 122 കോടിയോളം രൂപക്കാണ് ഡിഗ്നയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.
കഴിഞ്ഞ സീസണില്‍ എ.എസ് റോമയ്ക്കായി വായ്പാ അടിസ്ഥാനത്തില്‍ കളിച്ചിരുന്ന ഇരുപത്തി രണ്ടുകാരന്‍ 32 സീരി എ മത്സരങ്ങളില്‍ റോമയുടെ പ്രതിരോധം കാത്തു.
യൂറോ കപ്പില്‍ ഫൈനലിലെത്തിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു ഡിഗ്ന. ഫ്രാന്‍സിനായി ഡിഗ്ന 13 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഫ്രാന്‍സിന്റെ സെന്‍ട്രല്‍ ബാക്കായ സാമുവല്‍ ഉംറ്റിറ്റിയുമായും കഴിഞ്ഞ ദിവസം ബാഴ്‌സലോണ കരാറൊപ്പിട്ടിരുന്നു. 185 കോടിയോളം രൂപക്കാണ് ഉംറ്റിറ്റിയെ ബാഴ്‌സ ഒളിമ്പിക് ലിയൊണെയ്‌സില്‍ നിന്ന് വാങ്ങിയത്.