റോം: നിര്‍ണായകമായ മത്സരത്തില്‍ റോമയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. നാലു ഗോള്‍ വ്യത്യാസത്തില്‍ മത്സരം ജയിച്ചാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്ന റോമയ്ക്ക് രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാനേ കഴിഞ്ഞുള്ളൂ.
രണ്ടുപാദങ്ങളിലുമായി 7-6 എന്ന ലീഡിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 5-2 ന് വിജയിച്ചിരുന്നു. ഫൈനലില്‍ റയലാണ് ലിവല്‍പൂളിന്റെ എതിരാളികള്‍.
ആദ്യ പകുതിയില്‍ 1-2 എന്ന സ്‌കോറിന് ലീഡെടുത്ത ശേഷമാണ് ലിവര്‍പൂളിന്റെ തോല്‍വി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാനെയിലൂടെ ലിവല്‍പൂളാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മിനിറ്റുകള്‍ക്കകം ജെയിംസ് മില്‍നെറിന്റെ സെള്‍ഫ്‌ഗോളില്‍ റോമ ലീഡ് പിടിച്ചു. 25-ാം മിനിറ്റില്‍ വിജ്‌നെല്‍ഡം ലിവര്‍പൂളിനെ 2-1 ന് മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി അടക്കം മൂന്ന് ഗോളുകള്‍ വലയിലെത്തിച്ച് റോമ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും ഇരുപാദങ്ങളിലുമായി ഒരു ഗോളിന്റെ വ്യത്യാസത്തില്‍ ലിവല്‍പൂള്‍ വിജയംകണ്ടു.
Content Highlights; Liverpool see off spirited Roma to reach Champions League final
Share this Article
Related Topics