മൂന്നു ഗോളടിച്ചു; ലിവര്‍പൂള്‍ വീണ്ടും വിജയവഴിയില്‍


1 min read
Read later
Print
Share

ദുര്‍ബലരായ ഹഡഴ്‌സ്ഫീല്‍ഡിനെതിരെയായിരുന്നു ലിവര്‍പൂളിന്റെ വിജയം

ലണ്ടന്‍: ഹഡഴ്‌സ്ഫീല്‍ഡ് ടൗണിനെ പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തി. എതിരില്ലാത്ത മൂന്നു ഗോളിന്റെ തകര്‍പ്പന്‍ വിജയമാണ് ക്‌ളോപ്പും സംഘവും നേടിയത്.

കളി തുടങ്ങി 26-ാം മിനിറ്റില്‍ ചാനിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. പിന്നീട് ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫിര്‍മിനോ മികച്ച ഫിനിഷിങ്ങിലൂടെ ലിവര്‍പൂളിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ആക്രമണവുമായി മുന്നേറിയപ്പോള്‍ ഹഡഴ്‌സ്ഫീല്‍ഡ് കാഴ്ച്ചക്കാരായി നിന്നു. 78-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെച്ച് സലാഹ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടി. ചാനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു ലിവര്‍പൂളിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്.

ജയത്തോടെ 50 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. 24 പോയിന്റുള്ള ഹഡഴ്‌സ്ഫീല്‍ഡ് 14-ാം സ്ഥാനത്തും.

Content Highlights: Liverpool Returns To Form In EPL

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram