റെക്കോഡ് തുകയ്ക്ക് അലിസണ്‍ ലിവര്‍പൂളില്‍


ഒരു ഗോള്‍കീപ്പര്‍ക്ക് വേണ്ടി ക്ലബ്ബ് ചിലവിടുന്ന ഏറ്റവും വലിയ തുക

ലണ്ടന്‍: ലോകകപ്പില്‍ ബ്രസീലിന്റെ ഗോള്‍വല കാത്ത അലിസണ്‍ ബെക്കര്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളില്‍. ഏകദേശം 605 കോടി രൂപയ്ക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയില്‍ നിന്ന് അലിസണെ ലിവര്‍പൂള്‍ തട്ടകത്തിലെത്തിച്ചത്. ഒരു ഗോള്‍കീപ്പര്‍ക്ക് വേണ്ടി ക്ലബ്ബ് ചിലവിടുന്ന ഏറ്റവും വലിയ തുകയാണിത്.

17 വര്‍ഷം മുമ്പ് പാര്‍മയില്‍ നിന്ന് ജിയാന്‍ലൂജി ബഫണെ യുവന്റസ് വാങ്ങിയതായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ് തുക. അന്ന് 425 കോടി രൂപയാണ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ക്കായി യുവന്റസ് ചിലവാക്കിയത്.

ചെല്‍സിയും റയല്‍ മാഡ്രിഡും അലിസണ് വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ഓഫറെല്ലാം നിരസിച്ചാണ് ബ്രസീല്‍ താരം ലിവര്‍പൂള്‍ തിരഞ്ഞെടുത്തത്. റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇരുപത്തിയഞ്ചുകാരനുമായി ആറു വര്‍ഷത്തേക്കാണ് ലിവര്‍പൂള്‍ കരാറൊപ്പിട്ടത്. കഴിഞ്ഞ സീസണില്‍ റോമയ്ക്ക് വേണ്ടി 32 മത്സരങ്ങളില്‍ നിന്ന് 14 ക്ലീന്‍ ഷീറ്റ് വാങ്ങിയിട്ടുണ്ട് ബ്രസീല്‍ താരം.

ഇത് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളാണെന്നും കരിയറിലെ നിര്‍ണായകമായ തീരുമാനമാണെന്നും അലിസണ്‍ വ്യക്തമാക്കി. ഇങ്ങിനെയൊരു തീരുമാനമെടുക്കുമ്പോള്‍ അത് ക്ലബ്ബ് മാറ്റം മാത്രമല്ലെന്നും ജീവിതത്തിന്റെ തന്നെ മാറ്റമാണെന്നും കരാറൊപ്പിട്ട ശേഷം നടന്ന അഭിമുഖത്തില്‍ അലിസണ്‍ ചൂണ്ടിക്കാട്ടി.

Content Highlights: Liverpool complete Alisson Becker transfer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram