മെസ്സിയുടെ ഹാട്രിക് അര്‍ധ സെഞ്ചുറിയില്‍ തിരിച്ചുവന്ന് ബാഴ്‌സ


1 min read
Read later
Print
Share

കരിയറില്‍ മെസ്സിയുടെ 650-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ബാഴസയ്ക്കുവേണ്ടി 585 ഉം അര്‍ജന്റീനയ്ക്കുവേണ്ടി 65 ഉം

മാഡ്രിഡ്: ഹാട്രിക്കില്‍ അര്‍ധ സെഞ്ചുറി തികച്ച ലയണല്‍ മെസ്സിയുടെ സ്‌കോറിങ് മികവില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ. ലാ ലീഗയില്‍ രണ്ടു തവണ പിന്നില്‍ നിന്നശേഷമായിരുന്നു ബാഴ്‌സയുടെ ഗംഭീരമായ തിരിച്ചുവരവ്. രണ്ടിനെതിരേ നാല് ഗോളിന് ജയിച്ച ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 കളികളില്‍ നിന്ന് 57 പോയിന്റുള്ള ബാഴ്‌സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയേക്കാള്‍ പത്ത് പോയിന്റിന്റെ ലീഡുണ്ട്.

22-ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ഗോളില്‍ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. 26-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. ബാഴ്‌സ ഒപ്പമെത്തുകയും ചെയ്തു. 42-ാം മിനിറ്റില്‍ മാര്‍ഴ്‌സെഡോ വീണ്ടും സെവിയ്യയെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ ബോക്‌സിന്റെ വക്കില്‍ നിന്നെടുത്ത ഒരു വളഞ്ഞുപുളഞ്ഞുപാഞ്ഞ കിക്ക് കൊണ്ട് മെസ്സി വീണ്ടും ബാഴ്‌സയെ ഒപ്പമത്തെിച്ചു. 85-ാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്നെടുത്ത ഇടങ്കാല ഷോട്ടില്‍ ഹാട്രിക് തികച്ച മെസ്സി ആദ്യമായി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഈ സീസണില്‍ ലാ ലീഗയില്‍ മെസ്സി നേടുന്ന ഇരുപത്തിയഞ്ചാം ഗോള്‍. സീസണില്‍ 32 മത്സരങ്ങളില്‍ നിന്നു നേടുന്ന 33-ാം ഗോള്‍ കൂടിയാണിത്.

കരിയറില്‍ മെസ്സിയുടെ 650-ാം ഗോള്‍ കൂടിയായിരുന്നു ഇത്. ബാഴസയ്ക്കുവേണ്ടി 585 ഉം അര്‍ജന്റീനയ്ക്കുവേണ്ടി 65 ഉം.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മെസ്സിയുടെ ത്രൂ ബോള്‍ പിടിച്ചെടുത്ത് തൊടുത്ത ഷോട്ടിലൂടെ ലൂയിസ് സുവാരസ് പട്ടിക തികയ്ക്കുകയും ചെയ്തു.

തോല്‍വിയോടെ 37 പോയിന്റുള്ള സെവിയ്യ അഞ്ചാം സ്ഥാനത്തായി.

മറ്റ് മത്സരങ്ങളില്‍ ഗറ്റാഫെ റയോ വല്ലെസാനോയെ രണ്ടിനെതിരേ ഒരു ഗോളിനും അത്‌ലറ്റിക്കോ ബില്‍ബാവോ ഐബറിനെ ഏകപക്ഷീയമായ ഒരു ഗോളിനും തോല്‍പിച്ചപ്പോള്‍ അല്‍വേസും സെല്‍റ്റ വിഗോയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ഈ ജയത്തോടെ ഗറ്റാഫെ 39 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.

Content Highlights: LionelMessi Hatrick Barcelona Spanish La Liga Sevilla

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram