ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്.
ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്നത്.
2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ നേടിയിരുന്നു. യൂറോപ്പിലെ ഗോള്‍വേട്ടയില്‍ പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസ്സി കരസ്ഥമാക്കിയിരുന്നു. നാലു തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: Lionel Messi wins sixth Golden Shoe award after stunning 36 La Liga goals