പാരിസ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയ്ക്കും നെയ്മറിനുമിടയില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നുണ്ട്. തിങ്കളാഴ്ച്ച നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മെസ്സിയോടൊപ്പമുള്ള ഒരു ചിത്രമാണ് ഈ സംശയത്തിന് കാരണം.
'ഞാനും എന്റെ സുഹൃത്ത് മെസ്സിയും ഒത്തുചേര്‍ന്നാല്‍ പിന്നെ പിടിച്ചുകെട്ടാനാകില്ല. കൂടുതല്‍ കാര്യങ്ങള്‍ ഉടനത്തെന്ന പറയാം. നിങ്ങള്‍ കാത്തിരിക്കൂ' നെയ്മര്‍ ചിത്രത്തോടൊപ്പം കുറിച്ചു. ഇതിന് പിന്നാലെയാണിപ്പോള്‍ നെയ്മറിന്റേയും മെസ്സിയുടേയും ആരാധകര്‍.
നെയ്മര്‍ ഉദ്ദേശിച്ചത് എന്തായിരിക്കും? മെസ്സി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് വരുന്നുവെന്നാണ് ഇതിനര്‍ത്ഥമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ അതല്ല നെയമര്‍ ബാഴ്‌സയിലേക്ക് തിരിച്ചു പോകുകയാണെന്നും ചിലര്‍ വാദിക്കുന്നു. എന്തായാലും നെയ്മറിന്റെ രഹസ്യമെന്താണെന്ന് കാത്തിരുന്ന് തന്നെ അറിയണം.
നിലവില്‍ നെയ്മര്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. മാഴ്‌സക്കെതിരായ മത്സരത്തിലാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. അതേസമയം ബാഴ്‌സലോണക്കായി മികച്ച ഫോമില്‍ കളിക്കുകയാണ് മെസ്സി. ലാ ലിഗയിലെ ബാഴ്‌സയുടെ കഴിഞ്ഞ മത്സരത്തില്‍ മെസ്സി ഹാട്രിക് നേടിയിരുന്നു.
Content Highlights: Lionel Messi to PSG? Neymar teases big announcement