നൗക്യാമ്പ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെതിരേ ബാഴ്‌സലോണ കളിക്കാനിറങ്ങിയപ്പോള്‍ മെസ്സിയോടൊപ്പം ആരാധകര്‍ ഉറ്റുനോക്കിയ താരങ്ങളായിരുന്നു ലൂയിസ് സുവാരസും ഫിലിപ്പെ കുട്ടിന്യോയും. ഇരുവരും മുന്‍ ലിവര്‍പൂള്‍ താരങ്ങള്‍ ആണ് എന്നതു തന്നെയായിരുന്നു ഇതിന് കാരണം. മികച്ച ഫോമില്‍ അല്ലാത്ത കുട്ടിന്യോയെ ബാഴ്‌സലോണ കൈമാറാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തയുമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇലവനില്‍ തന്നെ കുട്ടിന്യോക്കും സുവാരസിനും ബാഴ്‌സ കോച്ച് ഇടം നല്‍കി.
ബാഴ്‌സക്കായി ഗോള്‍ നേടി ലൂയി സുവാരസ് ആഘോഷം അടക്കിവെയ്ക്കാതിരുന്നപ്പോള്‍ കുട്ടിന്യോയ്ക്ക് നൗ ക്യാമ്പില്‍ ലഭിച്ച സ്വീകരണം അത്ര രസകമായിരുന്നില്ല. കുട്ടീന്യോയെ ബാഴ്‌സ ആരാധകര്‍ കൂവി വിളിക്കുന്ന രീതിയില്‍ വരെയെത്തി കാര്യങ്ങള്‍.
ബാഴ്‌സ ആരാധകരുടെ ഈ പരിഹാസം ലയണല്‍ മെസ്സിക്ക് അത്ര പിടിച്ചില്ല. മത്സരശേഷം കാണികളോട് കൂട്ടീന്യോക്കേ് വേണ്ടി കൈയടിക്കാന്‍ മെസ്സി ആവശ്യപ്പെട്ടു. കളിക്കാരും ആരാധകരും ഒരുപോലെ ഒന്നിച്ചുനില്‍ക്കേണ്ട സമയം ആണിതെന്നും മെസ്സി പ്രതികരിച്ചു. 'നമ്മള്‍ എല്ലാവരും ഒരുമിച്ച് ഒരേ മനസ്സായി നില്‍ക്കേണ്ട സമയമാണിത്. ആരേയും വിമര്‍ശിക്കാനുള്ള സമയമല്ല. സഹതാരത്തെ ഇത്തരത്തില്‍ കാണികള്‍ സ്വീകരിക്കുന്ന രീതി കാണ്ടേണ്ടി വരുന്നത് വളരെ മോശമാണ്. മത്സരശേഷം മെസ്സി പ്രതികരിച്ചു.
Content Highlights: Lionel Messi slams Barcelona fans for turning on Philippe Coutinho during Liverpool clash
Share this Article
Related Topics