ചെല്ലാനം: ചെല്ലാനത്തുകാര്‍ക്കായി മെസ്സി ഒപ്പുവച്ച് അയച്ചുകൊടുത്ത പന്തിന് ഗ്രാമത്തില്‍ ഊഷ്മള സ്വീകരണം. മുന്‍ ഇന്ത്യന്‍ താരം ഐ.എം. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചെല്ലാനത്തെ ആഘോഷം. കോച്ച് വി.പി. ഷാജിയും ചടങ്ങില്‍ പങ്കെടുത്തു.
ലോകകപ്പിനോടനുബന്ധിച്ച് ചെല്ലാനത്ത് ചെറുപ്പക്കാര്‍ സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ചെല്ലാനത്തിന് ഈ സമ്മാനം നേടിക്കൊടുത്തത്. കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോ ചെറുപ്പക്കാര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടു. അത് മെസ്സിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യാന്‍ ഭാരവാഹികള്‍ നിര്‍ദേശിച്ചു.
ഏറ്റവും ആവേശകരമായ വീഡിയോയായി ഇത് തിരഞ്ഞെടക്കപ്പെട്ടു. ഇതിനുള്ള സമ്മാനമായാണ് മെസ്സി ഒപ്പിട്ട പന്ത് ചെല്ലാനത്തിന് അയച്ചുകൊടുത്തത്. 'ഗോള്‍ഡന്‍ സിഗ്‌നേച്ചര്‍' എന്ന പേരില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് എം.പി. പഴയകാല താരങ്ങളെ ആദരിച്ചു.
ഫാദര്‍ വിപിന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. നീന, ടോമി ചമ്മണി, എമേഴ്സലിന്‍ ലൂയീസ്, ജില്ലാ പഞ്ചായത്തംഗം അനിതാ ഷീലന്‍, കെ.എ. നാസര്‍, ജിന്‍സണ്‍ ഡൊമിനിക്, ബിജോയ് തുടങ്ങിയവര്‍ സംസാരിച്ചു. ഫുട്ബോള്‍ കളിക്കാരായ കെ.ഡി. ആന്റണി, ടി.ഡി. അഗസ്റ്റിന്‍, വാറച്ചന്‍ തറയില്‍, കെ.പി. രാമചന്ദ്രന്‍, ക്ലീറ്റസ് കട്ടികാട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Contetnt Highlights: Lionel Messi Signed Ball Chellanam IM Vijayan