മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോടേറ്റ തോല്‍വിയേക്കാള്‍ ആരാധകരെ നിരാശപ്പെടുത്തിയത് സെര്‍ജിയോ റാമോസിന്റെ പരിഹാസമാണ്. മത്സരത്തിനിടയില്‍ റയല്‍ ക്യാപ്റ്റന്റെ പരിഹാസം ലയണല്‍ മെസ്സിക്ക് നേരെയായിരുന്നു. നേരത്തെയും മെസ്സിയും റാമോസും തമ്മില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തിലും കണ്ടത്.
കളിയുടെ രണ്ടാം പകുതിയില്‍ റയല്‍ രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുന്ന സമയം. ബാഴ്‌സ ഏകദേശം പരാജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. സമയം പാഴാക്കാതെ ഗോള്‍ തിരിച്ചടിക്കാനായിരുന്നു ബാഴ്‌സയുടെ ശ്രമം. എന്നാല്‍ റാമോസിന് അത് മെസ്സിയെ വിഡ്ഢിയാക്കാനുള്ള സമയമായിരുന്നു. 63-ാം മിനിറ്റിലാണ് മെസ്സിയെ ദേഷ്യം പിടിപ്പിച്ച സംഭവമുണ്ടായത്.
റാമോസിന്റെ കൈയില്‍ നിന്ന് പന്ത് വാങ്ങാന്‍ വന്നതായിരുന്നു മെസ്സി. റാമോസ് പന്ത് ഇടങ്കൈ കൊണ്ട് മെസ്സിക്ക് നീട്ടി. അര്‍ജന്റീന താരം അതെടുക്കാന്‍ ചെന്നപ്പോഴേക്കും റാമോസ് മുകളിലേക്കെറിഞ്ഞു കളഞ്ഞു. ഇതില്‍ ക്ഷുഭിതനായ മെസ്സി റാമോസിനെ തെറി വിളിക്കുകയും ചെയ്തു.
നേരത്തെ നെയ്മര്‍ പി.എസ്.ജിയിലേക്ക് മാറിയപ്പോള്‍ റാമോസ് അതിനെ സ്വാഗതം ചെയ്ത് ട്വീറ്റിട്ടിരുന്നു. എന്നാല്‍ റാമോസിനോടൊപ്പമാണ് റയല്‍ ആരാധകര്‍. ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.
Sergio Ramos clowning Leo Messi
Jajajajajajaja pic.twitter.com/PaGiT3lpxH
— ramiro dos (@bloggerboxing2) August 16, 2017